ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗവായ് ചുമതലയേറ്റത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 നവംബര്‍ 23 വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി. രാജ്യത്തെ പരമോന്നത നീതിപീഠ പദവിയിലെത്തുന്ന ആദ്യത്തെ ബുദ്ധമത ചീഫ് ജസ്റ്റിസും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ ജഡ്ജിയുമാണ് അദ്ദേഹം.