കല്‍പ്പാത്തി രഥോത്സവം: രഥപ്രയാണത്തിനു തുടക്കം
നവംബര്‍ 14,15,16 തീയതികളിലാണ് പ്രധാന രഥോത്സവം നടക്കുന്നത്
കല്‍പ്പാത്തി രഥോത്സവത്തിലെ രഥപ്രയാണത്തിനു ഇന്നലെ (14 നവംബര്‍) തുടക്കമായി. നവംബര്‍ 14,15,16 തീയതികളിലാണ് പ്രധാന രഥോത്സവം നടക്കുന്നത്.
തുലാമാസത്തിലെ അവസാനത്തെ 10 ദിവസങ്ങളിലാണു കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. നവംബര്‍ 7നാണ് രഥോത്സവം ആരംഭിച്ചത്. ഉത്സവ ആറാട്ടും കൊടിയിറക്കത്തോടെയും 17ന് രഥോത്സവം അവസാനിക്കും.