100 കോടി ക്ലബ്ബിൽ ഇടം നേടി കണ്ണൂർ സ്ക്വാഡ്

  • ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്.
  • ഒൻപത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ എത്തിയിരുന്നു
  • റിലീസ് ചെയ്ത് അഞ്ചാം വാരത്തിലും കേരളത്തില്‍ 130 ല്‍ അധികം തിയറ്ററിൽ പ്രദര്‍ശനമുണ്ട്.

Update: 2023-11-03 11:01 GMT

 റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. റിലീസ് ചെയ്ത് ഒൻപത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം അറിയിച്ചത്.


 



ഛായാഗ്രാഹകന്‍ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന എഎസ്ഐ ആയാണ് മമ്മുട്ടി ചിത്രത്തിൽ അഭിനയിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്, തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്തു. റിലീസ് ചെയ്ത് അഞ്ചാം വാരത്തില്‍ കേരളത്തില്‍ 130 ല്‍ അധികം തിയറ്ററിൽ പ്രദര്‍ശനമുണ്ട്. മലയാള സിനിമ മേഖലയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റില്‍ ഒരു ചിത്രം കൂടി ഉൾപ്പെട്ടിരിക്കുകയാണ്.

Tags:    

Similar News