കര്‍ണാടകയില്‍ 3,607.19 കോടി രൂപയുടെ 62 വ്യാവസായിക നിക്ഷേപ നിര്‍ദേശങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചു. ഇത് സംസ്ഥാനത്തിനുള്ളില്‍ 10,755 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
വന്‍കിട, ഇടത്തരം വ്യവസായ-അടിസ്ഥാന സൗകര്യ വികസന മന്ത്രി എം ബി പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റിയുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.
ഇതില്‍ എട്ട് പേര്‍ 50 കോടിയിലധികം നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. 6,360 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ടെക്സ്‌കോണ്‍ സ്റ്റീല്‍സ്, ഹുന്‍ഡ്രി ഷുഗേഴ്സ്, എത്തനോള്‍ പ്രൈവറ്റ് ലിമിറ്റഡ്, ബ്രെന്‍ ലൈഫ് സയന്‍സസ്, ആല്‍പൈന്‍ എത്തനോള്‍, വിരൂപാക്ഷ ലബോറട്ടറീസ്, ക്വാല്‍കോം ഇന്ത്യ എന്നിവ മുന്‍നിര നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. മൊത്തം 62 നിര്‍ദ്ദേശങ്ങളില്‍, 51 നിക്ഷേപ പദ്ധതികള്‍ 15 കോടിക്കും 50 കോടിക്കും ഇടയിലാണ് . ഇവ കര്‍ണാടകയില്‍ 4,395 തൊഴിലവസര സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു, പ്രസ്താവനയില്‍ പറയുന്നു. 577.35 കോടി രൂപയുടെ അധിക നിക്ഷേപമുള്ള മൂന്ന് പദ്ധതികള്‍ക്കും സമിതി അംഗീകാരം നല്‍കി.