സംസ്ഥാനത്ത് ആണവനിലയം വേണമെന്ന ആവശ്യവുമായി കേരളം

ആണവനിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്

Update: 2023-11-17 12:15 GMT

സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് കേരള സര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്രമന്ത്രി ആര്‍.കെ. സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇക്കകാര്യം ഉന്നയിച്ചത്. തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്ത് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തും സമാനമായ ആണവനിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്.

രണ്ടാഴ്ച മുമ്പ് ന്യൂഡല്‍ഹിയില്‍ ഊര്‍ജ മന്ത്രാലയത്തിന്റെ യോഗത്തില്‍ തോറിയം നിക്ഷേപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

സംസ്ഥാനത്ത് തോറിയം ഖനനം ചെയ്യുന്നതിനും ഈ റേഡിയോ ആക്ടീവ് ലോഹം കല്‍പ്പാക്കത്തെ ആറ്റോമിക് കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സാധ്യതകളും യോഗത്തില്‍ കേരളം ചര്‍ച്ച ചെയ്തു.

ഉയര്‍ന്ന നിലവാരമുള്ള തോറിയം കേരളത്തിലെ തീരപ്രദേശങ്ങളില്‍ ധാരാളമായി ലഭ്യമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ഒരു ആണവ നിലയം സ്ഥാപിക്കുന്നതില്‍ ധാരാളം പാരിസ്ഥിതിക വെല്ലുവിളികള്‍ ഉള്‍പ്പെടുന്നുമുണ്ട്.

പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പ് സര്‍ക്കാരിന് നേരിടേണ്ടിവരും, ആണവനിലയം എന്ന ആശയത്തോട് പൊതുസമൂഹം ഏറെക്കുറെ എതിരാണ്. ഈ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പ്ലാന്റിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലാണ് വലിയ വെല്ലുവിളി.

Tags:    

Similar News