സൈബർ പരാതിയിൽ ബാങ്ക് അക്കൗണ്ടു മരവിപ്പിക്കല്‍ വേണ്ട : ഹൈക്കോടതി.
- സൈബര്‍ പരാതികള്‍ ലഭി്ച്ചാല്‍ അന്വേഷണം നടത്തി എട്ടു മാസത്തിനകം തുടര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
പരാതിയുടെ പേരില്‍ അക്കൗണ്ട് മരവിപ്പിക്കല്‍ വേണ്ട
സൈബര്‍ പരാതികളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി.
സൈബര്‍ പരാതികള്‍ ലഭി്ച്ചാല്‍ അന്വേഷണം നടത്തി എട്ടു മാസത്തിനകം തുടര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈബര്‍ പരാതികളുടെ അടിസ്ഥാനത്തില്‍ വ്യാപകമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായി റപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ വരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നത്. നൂറിലധികം ഹര്‍ജികളാണ് ഇതുസംബന്ധിച്ചു കോടതിയില്‍ എത്തിയത്. എല്ലാ ഹര്‍ജികളും ഒരുമിച്ചു പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും ഒരു ഇടപാട് നടന്നതുമായി ബന്ധപ്പെട്ടാവും പരാതി ഉയര്‍ന്നത്. ആ തുക മാത്രമേ മരവിപ്പിക്കുവാന്‍ പാടുള്ളു. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ആ തുകയും വിട്ടുകൊടുക്കണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ന്റെ ഉത്തരവില്‍ പറയുന്നു.