പൂജ ബംബർ; ഇത്തവണ കോടിപതികളുടെയും ലക്ഷാധിപതികളുടെയും എണ്ണം കൂടും

  • ഒന്നാം സമ്മാനം 10 കോടിയിൽ നിന്ന് 12 കോടി രൂപയായി സർക്കാർ ഉയർത്തി
  • രണ്ടാം സമ്മാനം 1 കോടി വീതം 4 പേർക്ക്
  • മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്

Update: 2023-11-11 12:07 GMT

കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ ബിആർ-94 ന്റെ നറുക്കെടുപ്പ് നവംബർ 22 ന് നടക്കും. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. സമ്മാന തുകയിൽ ഇത്തവണ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ലോട്ടറിയുടെ ഒന്നാം സമ്മാനം 10 കോടിയിൽ നിന്ന് 12 കോടി രൂപയായി സംസ്ഥാന സർക്കാർ ഉയർത്തിയിരുന്നു. രണ്ടാം സമ്മാനമായി കഴിഞ്ഞ വർഷം നൽകിയത് 50 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇത്തവണ 2023 ൽ ഒരു കോടി രൂപയാണ് സമ്മാനത്തുക. ഇത് 4 പേർക്ക് ലഭിക്കും. അങ്ങനെ ഇത്തവണ പൂജ ബമ്പറിലൂടെ 5 പേർ കോടിപതികളായി മാറും. മൂന്നാം സമ്മാനം മുതൽ 2022 ലേക്കാൾ സമ്മാന തുകയിൽ മാറ്റമുണ്ട്. 5 ലക്ഷം വീതം 12 പേർക്ക് നൽകിയിരുന്നത് ഇത്തവണ 10 ലക്ഷം രൂപയാണ്. ഒരു സീരിസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക് സമ്മാനം ലഭിക്കും. ഇതോടെ ലക്ഷാധിപതികളുടെ എണ്ണവും വർധിക്കും.

നാലാം സമ്മാനം മുന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ്. ഓരോ സീരിയസിലും ഓരോ വിജയികൾ ഉണ്ടാവും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം അഞ്ച് പേർക്ക് ലഭിക്കും. ഓരോ സീരിയസിലും ഓരോ വിജയികൾ ഉണ്ടായിരിക്കും. ആറാം സമ്മാനമായി 5000 രൂപയാണ് ഇത് 10800 പേർക്ക് ലഭിക്കും. ഏഴാം സമ്മാനമായ 1000 രൂപ 64800 പേർക്കും ലഭിക്കും.

എട്ടാം സമ്മാനം 500 രൂപയാണ് ഇത് 121500 പേർക്ക് ലഭിക്കും. 300 രൂപയാണ് ഒൻപതാം സമ്മാനം 137700 പേരാണ് ഇതിന് അർഹരാവുക. അകെ മൊത്തം 334829 പേർക്ക് സമ്മാനങ്ങൾ ലഭിക്കും.300 രൂപയാണ് ടിക്കറ്റ് വില.

Tags:    

Similar News