പനി ചൂടില്‍ കേരളം; ഡിസംബറിലെ 14 ദിവസം റിപ്പോര്‍ട്ട് ചെയ്തത് ഒന്നര ലക്ഷം കേസുകള്‍

  • നവംബറില്‍ കേരളത്തില്‍ പനി ബാധിതരുടെ എണ്ണം 2,62,190 ആയിരുന്നു
  • കേരളത്തില്‍ കോവിഡ് JN.1 വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു
  • JN.1 എന്നത് BA.2.86 ഒമിക്രോണ്‍ വേരിയന്റിന്റെ ഒരു ഉപവിഭാഗമാണ്

Update: 2023-12-16 06:50 GMT

മഞ്ഞ് പെയ്യുന്ന ഡിസംബര്‍ മാസത്തില്‍ ഇപ്രാവിശ്യം കേരളം പനി ചൂടിലാണ്. ഡിസംബറിലെ ആദ്യ രണ്ടാഴ്ച കൊണ്ട് 1,50,369 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍ സംസ്ഥാനത്ത് രണ്ട് പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ കണക്കുകള്‍ പറയുന്നു.

നവംബറില്‍ കേരളത്തില്‍ പനി ബാധിതരുടെ എണ്ണം 2,62,190 ആയിരുന്നു.

2022 ഡിസംബറിലെ ആദ്യ രണ്ടാഴ്ചയില്‍ കേരളത്തില്‍ 1,34,947 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പനിയെ പ്രതിരോധിക്കാന്‍ സജീവ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നവംബറിനെ ഡിസംബര്‍ മറികടക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കോവിഡ്-19 കേസുകളില്‍ വര്‍ധന

ഇന്ത്യയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 15) 312 പുതിയ കോവിഡ്-19 കേസുകള്‍ രേഖപ്പെടുത്തിയെന്നു സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

നവംബറില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ 470 കേസുകളും ഈ മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 825 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു എന്നാണ്.

ഇന്ത്യന്‍ SARS-CoV-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യത്തിന്റെ (INSACOG) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത് കേരളത്തില്‍ കോവിഡ് JN.1 വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു എന്നാണ്.

JN.1 എന്നത് BA.2.86 ഒമിക്രോണ്‍ വേരിയന്റിന്റെ ഒരു ഉപവിഭാഗമാണ്. ആദ്യമായി ഇതിനെ കണ്ടെത്തിയത് ഈ വര്‍ഷം ഓഗസ്റ്റില്‍ ലക്‌സംബര്‍ഗിലാണ്.

Tags:    

Similar News