ഏത്തക്കായ, മരച്ചീനി ചിപ്‌സുമായി കുന്നുകര അഗ്രി പ്രൊഡക്റ്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് യൂണിറ്റ്
'ചിപ്പ് കോപ് ' എന്ന ബ്രാന്‍ഡ് നെയിമിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നത്
ഗുണമേന്മയുള്ള ഏത്തക്കായ മരച്ചീനി ചിപ്‌സുകള്‍ വിപണിയിലേക്ക് എത്തിക്കുകയാണ് കുന്നുകര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കുന്നുകര അഗ്രി പ്രോഡക്റ്റ് ആന്റ് മാര്‍ക്കറ്റിംഗ് യൂണിറ്റ്. ജനുവരി 27ന് രാവിലെ 10.30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
'ചിപ്പ് കോപ് ' എന്ന ബ്രാന്‍ഡ് നെയിമിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നത്.
ഏത്തക്കായ മരച്ചീനി എന്നിവയില്‍ നിന്നും ബനാന സാള്‍ട്ടി, ബനാന പെരിപെരി, ടപ്പിയോക്ക പെരിപെരി, ടപ്പിയോക്ക ചില്ലി, ടപ്പിയോക്ക ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്.
കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ബാങ്കുകള്‍ക്ക് നബാര്‍ഡ് നല്‍കുന്ന അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് രണ്ട് കോടി രൂപ ഒരു ശതമാനം പലിശ നിരക്കില്‍ കുന്നുകര സഹകരണ ബാങ്കിന് അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ച് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെയാണ് കുന്നുകര ജംഗ്ഷനില്‍ കുന്നുകര അഗ്രി പ്രോഡക്ട്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് യൂണിറ്റ് സജ്ജമായിരിക്കുന്നത്.
വിദേശ വിപണി അടക്കം ലക്ഷ്യമിട്ട് ഏത്തക്കായ, മരച്ചീനി എന്നിവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി വാക്വം െ്രെഫഡ് ചിപ്‌സ് വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എട്ട് ശതമാനത്തില്‍ താഴെ ഓയില്‍ കണ്ടന്റ് മാത്രമായി വിവിധ ഫ്‌ളേവറുകളിലാണ് ഉല്‍പ്പന്നങ്ങള്‍ വിദേശ ടെക്‌നോളജിയിലുള്ള ഫുള്ളി ഓട്ടോമേറ്റഡ് മെഷീനറി ഉപയോഗിച്ച് ആദ്യഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
