എടിഎമ്മില്‍ കറന്‍സി നോട്ടുകള്‍ കത്തി നശിച്ചു; സംഭവം ബെംഗളൂരുവില്‍

എത്ര രൂപ കത്തി നശിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നു പൊലീസ്

Update: 2023-12-07 11:23 GMT

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ കുത്തിത്തുറക്കാന്‍ കവര്‍ച്ചാ സംഘം ശ്രമിച്ചപ്പോള്‍ കറന്‍സി നോട്ടുകള്‍ കത്തി നശിച്ചു.

ഇന്ന് (ഡിസംബര്‍ 7) രാവിലെ ബെംഗളൂരുവിലെ നെലമംഗലയിലുള്ള എടിഎമ്മിലാണ് സംഭവം നടന്നതെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എത്ര രൂപ കത്തി നശിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ബാങ്കിന്റെ മുംബൈ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെ കാണുകയും എടിഎം സ്ഥാപിച്ച കെട്ടിടത്തിന്റെ ഉടമയെ അറിയിക്കുകയും ചെയ്തു. ഉടമ സ്ഥലത്ത് എത്തിയതോടെ മോഷ്ടാക്കള്‍ അവരുടെ ഉപകരണങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു.

ബെംഗളൂരു സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News