ഓള്‍സി സ്വിച്ചുകളുമായി ലെഗ്രാന്‍ഡ്
- റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നാ്‌ല് ലൈറ്റുകളും ഒരു ഫാനും ഈ സ്വിച്ചിലൂടെ നിയന്ത്രിക്കാനാകും.
തിരുവനന്തപുരം: ഇലക്ട്രിക്കല്‍, ബില്‍ഡിംഗ് ഇന്‍ഫ്രസ്ട്രക്ച്ചര്‍ മേഖലയിലെ പ്രമുഖരായ ലെഗ്രാന്‍ഡിന്റെ ഓള്‍സി സ്വിച്ചുകള്‍ വിപണിയില്‍. ഒരിടത്ത് നിന്നുകൊണ്ട് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നാ്‌ല് ലൈറ്റുകളും ഒരു ഫാനും ഈ സ്വിച്ചിലൂടെ നിയന്ത്രിക്കാനാകും. ഗുണമേന്മ, ഡിസൈന്‍, വ്യത്യസ്ത നിറങ്ങള്‍ എന്നിവയും ഓള്‍സി സ്വിച്ചിന്റെ പ്രത്യകതയാണ്.
കൂടാതെ ശബ്ദരഹിത അള്‍ട്രാ സോഫ്റ്റ് ടച്ച് റോക്കര്‍ സ്വിച്ചുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ഉത്പന്നത്തിനും ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി സിഇഒയും എംഡിയുമായ ടോണി ബെര്‍ലാന്‍ഡും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സമീര്‍ സക്‌സെനയും അഭിപ്രായപ്പെട്ടു. ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ സജീവ സാന്നിധ്യമാണ് ലെഗ്രാന്‍ഡ് ഉത്പന്നങ്ങള്‍.