റീഫണ്ടായി എല്‍ഐസിക്ക് 21,741 കോടി ലഭിക്കും

  • ഫെബ്രുവരി 16 വെള്ളിയാഴ്ച എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി വ്യാപാരം ക്ലോസ് ചെയ്തത് 1.54 ശതമാനം ഇടിഞ്ഞ് 1039.85 രൂപയിലാണ്
  • 2023 മാര്‍ച്ച് 29 ന് എല്‍ഐസി ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 530.05 രൂപയിലെത്തി
  • എല്‍ഐസിയുടെ 2023 ഡിസംബര്‍ പാദത്തിലെ അറ്റാദായം 9,444 കോടി രൂപ

Update: 2024-02-17 11:37 GMT

2013 മുതല്‍ 2020 വരെയുള്ള അസസ്‌മെന്റ് വര്‍ഷങ്ങളില്‍ 21,740.77 കോടി രൂപ ആദായനികുതി വകുപ്പില്‍ (ഐടി) നിന്ന് റീഫണ്ടായി ലഭിച്ചെന്നു പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) അറിയിച്ചു.

റീഫണ്ടിന്റെ ആകെ തുക 25,464.46 കോടി രൂപയാണ്. ഇതില്‍ 21,740.77 കോടി രൂപയാണ് ആദായ നികുതി വകുപ്പ് ഇപ്പോള്‍ നല്‍കുകയെന്ന് എല്‍ഐസി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പോളിസി ഉടമകള്‍ക്കുള്ള ഇടക്കാല ബോണസുമായി ബന്ധപ്പെട്ടതാണ് റീഫണ്ട്.

എല്‍ഐസിയുടെ 2023 ഡിസംബര്‍ പാദത്തിലെ അറ്റാദായം 49 ശതമാനം വര്‍ധിച്ച് 9,444 കോടി രൂപയിലെത്തിയിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 6334 കോടി രൂപയായിരുന്നു.

2023 ഡിസംബര്‍ പാദത്തില്‍ എല്‍ഐസിയുടെ മൊത്ത വരുമാനത്തിലും വര്‍ധനയുണ്ടായി. 2,12,447 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,96,891 കോടി രൂപയായിരുന്നു.


Tags:    

Similar News