ഡിസംബറില്‍ ബാങ്ക് പണിമുടക്ക്; അവധി ദിനങ്ങള്‍ അറിയാം

സമരം ഇല്ലാതെ തന്നെ ഡിസംബറില്‍ മൊത്തം എട്ട് ദിവസങ്ങള്‍ കേരളത്തില്‍ ബാങ്ക് അവധിയായിരിക്കും

Update: 2023-11-27 11:54 GMT

ഡിസംബറില്‍ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐഇബിഎ) ആറ് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു.

റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിക്കുക, സ്ഥിരം തസ്തികകള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഡിസംബര്‍ 4: പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, എസ്ബിഐ

ഡിസംബര്‍ 5: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ

ഡിസംബര്‍ 6: കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

ഡിസംബര്‍ 7: ഇന്ത്യന്‍ ബാങ്ക് , യൂക്കോ ബാങ്ക്

ഡിസംബര്‍ 8: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര

ഡിസംബര്‍ 11: എല്ലാ സ്വകാര്യ ബാങ്കുകളും

ഇപ്രകാരമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബറില്‍ ക്രിസ്മസ് ദിനമായ 25ന് അവധിയാണ്. തിങ്കളാഴ്ചയാണ് ക്രിസ്മസ്.

ഇതിനുപുറമെ രണ്ടാം ശനിയാഴ്ചയും, നാലാം ശനിയാഴ്ചയും അഞ്ച് ഞായറാഴ്ചകളും അവധിയായിരിക്കും.

സമരം ഇല്ലാതെ തന്നെ ഡിസംബറില്‍ മൊത്തം എട്ട് ദിവസങ്ങള്‍ കേരളത്തില്‍ ബാങ്ക് അവധിയായിരിക്കും.

Tags:    

Similar News