നവീനമായ ഷോപ്പിങ്ങ് വിസ്മയവുമായി ലുലു ഡെയ്‌ലി ഇന്ന് ഫോറം മാളില്‍

  • അരലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയിൽ
  • രാവിലെ 9 മുതല്‍ രാത്രി 11വരെയാണ് പ്രവര്‍ത്തിക്കുക.

Update: 2023-08-19 05:28 GMT

കൊച്ചി : മരടിലെ പ്രസ്റ്റീജ് ഫോറം മാളില്‍ ഇന്നു മുതല്‍ ലുലു ഡെയ്‌ലി പ്രവര്‍ത്തനം തുടങ്ങും. അരലക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയിൽ ഒരുക്കിയിട്ടുള്ളതെന്ന് കമ്പനി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ തുടങ്ങിയവയും പലവ്യഞ്ജനങ്ങള്‍, ബേക്കറിയുമടക്കം പ്രത്യേകം സ്റ്റാളുകള്‍ സജ്ജീകരിച്ചിരിട്ടുണ്ട്. ഇറക്കുമതി ചെയ്ത വിദേശ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രംഖലയും ലുലു ഡെയ്‌ലിയിലുണ്ട്. വീട് - ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നു.

ചൂടോടെ രുചികരമായ ഭക്ഷണം ലഭ്യമാകുന്ന വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അടുക്കളയും റെഡി ടു ഈറ്റ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ബ്യൂട്ടി ആന്‍ഡ് വെല്‍നസ് വിഭാഗമാണ് മറ്റൊരു സവിശേഷത.

ഉപഭോക്താക്കളുടെ ആവശ്യത്തിനും താല്‍പര്യത്തിനും അനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ലുലു ഡെയ്‌ലിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

തൃപ്പൂണിത്തുറ അടക്കം എറണാകുളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും ഫോര്‍ട്ട്കൊച്ചി, അരൂര്‍ പ്രദേശത്തുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിേച്ചരാന്‍ കഴിയുന്നതാണ് ലുലുവിന്റെ മരടിലെ പുതിയ സ്റ്റോര്‍. വീട്ടാവശ്യങ്ങള്‍ക്കുള്ള എല്ലാ ഉല്‍പന്നങ്ങളും മികച്ച വിലയില്‍ ലുലു ഡെയ്‌ലിയില്‍ ലഭ്യമാണെന്ന് കമ്പനി പറഞ്ഞു.

ലുലു ഡെയ്‌ലി എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 11വരെയാണ് പ്രവര്‍ത്തിക്കുക.

Tags:    

Similar News