മഹീന്ദ്ര നാലാം പാദ അറ്റാദായം 18 ശതമാനം ഉയർന്ന് 2,637 കോടി; വരുമാനം 32,366 കോടി

2023 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ, അറ്റാദായം 10,282 കോടി രൂപ

Update: 2023-05-26 10:00 GMT

മുംബൈ: വാഹന, കാർഷിക ഉപകരണങ്ങൾ, സാമ്പത്തിക സേവനങ്ങൾ എന്നിവയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ മഹിന്ദ്ര ആൻഡ് മഹീന്ദ്രയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 18 ശതമാനം വർധിച്ച് 2,637 കോടി രൂപയായി. 

മുംബൈ ആസ്ഥാനമായുള്ള കമ്പനി 2021-22 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിൽ 2,237 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭം (PAT) റിപ്പോർട്ട് ചെയ്തിരുന്നു..

2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വരുമാനം 32,366 കോടി രൂപയായി ഉയർന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 25,934 കോടി രൂപയായിരുന്നു.

2023 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ, കമ്പനി 56 ശതമാനം വർധിച്ച് 10,282 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി, 2022 സാമ്പത്തിക വർഷം അറ്റാദായം 6,577 കോടി രൂപയായിരുന്നു.

FY23 ലാഭം ഒരു സാമ്പത്തിക വർഷത്തിൽ കമ്പനി റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന ലാഭമാണെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനം 1,21,269 കോടി രൂപയായി ഉയർന്നു, 2021-22 സാമ്പത്തിക വർഷത്തിലെ 90,171 കോടി രൂപയിൽ നിന്ന് 34 ശതമാനം വർധനയാണിത് കാണിക്കുന്നത്.

"ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബ്ലോക്ക്ബസ്റ്റർ വർഷമാണ്. എസ്‌യുവി റവന്യൂ മാർക്കറ്റ് ഷെയറിനുള്ള #1 സ്ഥാനം തിരിച്ചുപിടിച്ചതിനാൽ, റെക്കോർഡ് ഭേദിക്കുന്ന ലോഞ്ചുകളുമായി ഓട്ടോ മുന്നിലെത്തി," എം ആൻഡ് എം മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനീഷ് ഷാ പറഞ്ഞു.

ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി), കാർഷിക ഉപകരണങ്ങൾ, ഇലക്ട്രിക് ത്രീ വീലറുകൾ എന്നിവ കമ്പനിയുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 0.19 ശതമാനം ഉയർന്ന് 1,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Tags:    

Similar News