'മഹീന്ദ്ര സൂപ്പർ ലീഗ് കേരള' കിക്കോഫ് സെപ്റ്റംബർ 7ന്

  • കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ കിക്കോഫും ഫൈനലും
  • സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം
  • ടിക്കറ്റുകൾ പേടിഎം വഴി ബുക്ക് ചെയ്യാം

Update: 2024-08-28 11:38 GMT

 കേരളത്തിന്റെ ഫുട്‌ബോൾ സ്വപ്നം സൂപ്പർ ലീഗ്‌ കേരള കിക്കോഫിന്‌ ഒരുങ്ങുന്നു. സെപ്‌തംബർ ഏഴിന്‌ തുടങ്ങി നവംബർ 10 ന്‌ അവസാനിക്കുന്ന പ്രഥമ സീസണിന്റെ മത്സരക്രമം പുറത്തിറക്കി. കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ കിക്കോഫും ഫൈനലും. ആദ്യകളിയിൽ രാത്രി 7:30 ന്‌ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്‌സിയും ഏറ്റുമുട്ടും. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയം, മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയം എന്നിവിടങ്ങളിലും മത്സരമുണ്ട്‌. 

തിരുവനന്തപുരം കൊമ്പൻസ്‌, ഫോഴ്‌സ കൊച്ചി, തൃശൂർ എഫ്‌സി, മലപ്പുറം എഫ്‌സി, കലിക്കറ്റ്‌ എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ്‌ എന്നിങ്ങനെ ആറു ഫ്രാഞ്ചൈസികളാണ് പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുക. പത്ത്‌ റൗണ്ടുകളിലായി നടക്കുന്ന മത്സരം 45 ദിവസം നീണ്ടു നിൽക്കും. ഓരോ ടീമും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും.

സൂപ്പർ ലീഗ്‌ കേരളയ്‌ക്ക്‌ മുന്നോടിയായുള്ള പ്രദർശന മത്സരത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലാണ്. വയനാട്‌ ദുരിതബാധിതരെ സഹായിക്കാനാണ്‌ കളി. സൂപ്പർ ലീഗ്‌ കേരള ഓൾസ്റ്റാർസും കൊൽക്കത്ത മുഹമ്മദൻസും ഏറ്റുമുട്ടും. മലപ്പുറം പയ്യനാട്‌ ഓഗസ്റ്റ് 30 ന്‌ രാത്രി ഏഴരയ്‌ക്കാണ്‌ പോരാട്ടം. ഇതുവഴി കിട്ടുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യും.

ആദ്യ സൂപ്പർ ലീഗ് കേരളയുടെ ടൈറ്റിൽ സ്പോൺസറായെത്തുക മഹിന്ദ്ര

മഹിന്ദ്ര സൂപ്പർ ലീഗ് കേരള എന്നായിരിക്കും കേരളത്തിന്റെ ആദ്യ ഫുട്ബോൾ ലീഗ് അറിയപ്പെടുക എന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കിക്ക്‌ ഓഫിന് കേരളം ഒന്നാകെ പൂർണ്ണ സജ്ജരായിരിക്കുകയാണെന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരുന്നതായും അദ്ദേഹം പറഞ്ഞു. 33 മത്സരങ്ങളാകും ലീഗിൽ ഉണ്ടാകുക. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർട്ട് സ്പോർട്സ് 1 ൽ ഉണ്ടാകും വെബ് സ്ട്രീമിംഗ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ലീഗിന്റെ മിഡിൽ ഈസ്റ്റ് സംപ്രേഷണ അവകാശത്തിനുള്ള അവസാനവട്ട ചർച്ചയിലാണെന്നും ഫിറോസ് മീരാൻ പറഞ്ഞു.

മത്സരക്രമം 

സെപ്‌തംബർ 7–- 
ഫോഴ്‌സ കൊച്ചി x മലപ്പുറം എഫ്‌സി –രാത്രി 7:30 (കൊച്ചി)

സെപ്‌തംബർ 9–- തൃശൂർ മാജിക്‌ എഫ്‌സി x കണ്ണൂർ വാരിയേഴ്‌സ്‌ –
രാത്രി 7.30 (മലപ്പുറം)

സെപ്‌തംബർ 10–- കലിക്കറ്റ്‌ എഫ്‌സി x തിരുവനന്തപുരം കൊമ്പൻസ്‌ –
രാത്രി 7.30 (കോഴിക്കോട്‌)

സെപ്‌തംബർ 13–- കണ്ണൂർ വാരിയേഴ്‌സ്‌ x ഫോഴ്‌സ കൊച്ചി –രാത്രി 7.30 (കോഴിക്കോട്‌)

സെപ്‌തംബർ 14–- മലപ്പുറം എഫ്‌സി x കലിക്കറ്റ്‌ എഫ്‌സി–രാത്രി 7.30 
(മലപ്പുറം)

സെപ്‌തംബർ 16–- തിരുവനന്തപുരം കൊമ്പൻസ്‌ x തൃശൂർ മാജിക്‌ എഫ്‌സി –രാത്രി 7.30 (തിരുവനന്തപുരം)

സെപ്‌തംബർ 18–- കലിക്കറ്റ്‌ എഫ്‌സി x ഫോഴ്‌സ കൊച്ചി –രാത്രി 7.30 
(കോഴിക്കോട്‌)

സെപ്‌തംബർ 20–- മലപ്പുറം എഫ്‌സി x തൃശൂർ മാജിക്‌ എഫ്‌സി –രാത്രി 7.30 (മലപ്പുറം)

സെപ്‌തംബർ 21–- തിരുവനന്തപുരം കൊമ്പൻസ്‌ x കണ്ണൂർ വാരിയേഴ്‌സ്‌ –രാത്രി 7.30 (തിരുവനന്തപുരം)

സെപ്‌തംബർ 24–- കലിക്കറ്റ്‌ എഫ്‌സി x തൃശൂർ മാജിക്‌ എഫ്‌സി –
രാത്രി 7.30 (കോഴിക്കോട്‌)

സെപ്‌തംബർ 25–- മലപ്പുറം എഫ്‌സി x കണ്ണൂർ വാരിയേഴ്‌സ്‌ –രാത്രി 7.30 (മലപ്പുറം)

സെപ്‌തംബർ 27–- ഫോഴ്‌സ കൊച്ചി x തിരുവനന്തപുരം കൊമ്പൻസ്‌ –
രാത്രി 7.30 (കൊച്ചി)

സെപ്‌തംബർ 28–- കലിക്കറ്റ്‌ എഫ്‌സി x കണ്ണൂർ വാരിയേഴ്‌സ്‌ –രാത്രി 7.30 (കോഴിക്കോട്‌)

ഒക്‌ടോബർ 1–- തൃശൂർ മാജിക്‌ എഫ്‌സി x ഫോഴ്‌സ കൊച്ചി –രാത്രി 7.30 (മലപ്പുറം)

ഒക്‌ടോബർ 2–-തിരുവനന്തപുരം കൊമ്പൻസ്‌ x മലപ്പുറം എഫ്‌സി –
രാത്രി 7.30 (തിരുവനന്തപുരം)

ഒക്‌ടോബർ 5–-കണ്ണൂർ വാരിയേഴ്‌സ്‌ x തൃശൂർ മാജിക്‌ എഫ്‌സി –രാത്രി 7.30 (കോഴിക്കോട്‌)

ഒക്‌ടോബർ 6–-തിരുവനന്തപുരം കൊമ്പൻസ്‌ x കലിക്കറ്റ്‌ എഫ്‌സി –
രാത്രി 7.30 (തിരുവനന്തപുരം)

ഒക്‌ടോബർ 9–-മലപ്പുറം എഫ്‌സി x ഫോഴ്‌സ കൊച്ചി –രാത്രി 7.30
 (മലപ്പുറം)

ഒക്‌ടോബർ 11–-തൃശൂർ മാജിക്‌ എഫ്‌സി x തിരുവനന്തപുരം കൊമ്പൻസ്‌ –രാത്രി 7.30 (മലപ്പുറം)

ഒക്‌ടോബർ 12–-കലിക്കറ്റ്‌ എഫ്‌സി x മലപ്പുറം എഫ്‌സി –രാത്രി 7.30 
(കോഴിക്കോട്‌)

ഒക്‌ടോബർ 13–-ഫോഴ്‌സ കൊച്ചി x കണ്ണൂർ വാരിയേഴ്‌സ്‌ –രാത്രി 7.30 (കൊച്ചി)

ഒക്‌ടോബർ 18–--തൃശൂർ മാജിക്‌ എഫ്‌സി x മലപ്പുറം എഫ്‌സി –രാത്രി 7.30 (മലപ്പുറം)

ഒക്‌ടോബർ 19–--കണ്ണൂർ വാരിയേഴ്‌സ്‌ x തിരുവനന്തപുരം കൊമ്പൻസ്‌ –
രാത്രി 7.30 (കോഴിക്കോട്‌)

ഒക്‌ടോബർ 20–--ഫോഴ്‌സ കൊച്ചി x കലിക്കറ്റ്‌ എഫ്‌സി –രാത്രി 7.30 
(കൊച്ചി)

ഒക്‌ടോബർ 25–--തിരുവനന്തപുരം കൊമ്പൻസ്‌ x -ഫോഴ്‌സ കൊച്ചി–
രാത്രി 7.30 (തിരുവനന്തപുരം)

ഒക്‌ടോബർ 26–--തൃശൂർ മാജിക്‌ എഫ്‌സി x -കലിക്കറ്റ്‌ എഫ്‌സി–രാത്രി 7.30 (മലപ്പുറം)

ഒക്‌ടോബർ 27–--കണ്ണൂർ വാരിയേഴ്‌സ്‌ x -മലപ്പുറം എഫ്‌സി–രാത്രി 7.30 
(കോഴിക്കോട്‌)

ഒക്‌ടോബർ 29–--ഫോഴ്‌സ കൊച്ചി x -തൃശൂർ മാജിക്‌ എഫ്‌സി–രാത്രി 7.30 (കൊച്ചി)

ഒക്‌ടോബർ 31–--കണ്ണൂർ വാരിയേഴ്‌സ്‌ x -കലിക്കറ്റ്‌ എഫ്‌സി–രാത്രി 7.30 
(കോഴിക്കോട്‌)

നവംബർ 1–--മലപ്പുറം എഫ്‌സി x -
തിരുവനന്തപുരം കൊമ്പൻസ്‌ –
രാത്രി 7.30 (മലപ്പുറം)

നവംബർ 5–- സെമി ഫൈനൽ 1 
(കോഴിക്കോട്‌)

നവംബർ 6–- സെമി ഫൈനൽ 2 
(മലപ്പുറം)

Tags:    

Similar News