ഉല്‍പ്പാദന അടിത്തറ വിപുലീകരിക്കാന്‍ യുഎസ് കമ്പനികളെ മഹീന്ദ്ര സഹായിക്കും

  • ആഗോള ഉല്‍പ്പാദന, വിതരണ ശൃംഖല സൊല്യൂഷനുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പ്
  • മഹീന്ദ്ര ഗ്രൂപ്പിന്റെ ഓഫറുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ എന്നിവ തെരഞ്ഞെടുക്കാം
  • അമേരിക്കന്‍ ബിസിനസുകളെ ശാക്തീകരിക്കുകയും ലക്ഷ്യമെന്ന് കമ്പനി

Update: 2023-07-24 10:46 GMT

ഇന്ത്യയില്‍ തങ്ങളുടെ ഉല്‍പ്പാദന അടിത്തറ വിപുലീകരിക്കാന്‍ അമേരിക്കന്‍ കമ്പനികളെ സഹായിക്കുന്നതിനായി മഹീന്ദ്ര ഗ്രൂപ്പ് യുഎസില്‍ ഒരു പ്ലാറ്റ്‌ഫോം സ്ഥാപിച്ചതായി മുംബൈ ആസ്ഥാനമായുള്ള ഒരു കൂട്ടായ്മ അറിയിച്ചു. ബിസിനസിലെ നിയന്ത്രണത്തിലും നയപരമായ കാര്യങ്ങളിലും തങ്ങള്‍ക്ക് വിപുലമായ അനുഭവപരിചയമുണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പ് അവകാശപ്പെട്ടു. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ അവരുടെ ഉല്‍പ്പാദന യാത്രയ്ക്ക് തുടക്കമിടാന്‍ മഹീന്ദ്രയുടെ വൈദഗ്ധ്യം നല്‍കുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്.

മാനുഫാക്ചറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, സപ്ലൈ ചെയിന്‍, ടെക്‌നോളജി/ഓട്ടോമേഷന്‍ എന്നിവയില്‍ ഒരു സംയോജിത സമീപനം ഉള്‍പ്പെടെ, ഇന്ത്യയില്‍ അവരുടെ നിര്‍മ്മാണ അടിത്തറ സ്ഥാപിക്കുന്നതിന് താല്‍പ്പര്യമുള്ള കമ്പനികളെ ഗ്രൂപ്പ് പിന്തുണയ്ക്കും.

'അമേരിക്കന്‍ കമ്പനികള്‍ക്കായി ആഗോള ഉല്‍പ്പാദന, വിതരണ ശൃംഖല സൊല്യൂഷനുകള്‍ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിര്‍ണായക ചുവടുവെപ്പ് യുഎസില്‍ ഒരു പ്ലാറ്റ്‌ഫോം പ്രഖ്യാപിക്കുന്നതില്‍ മഹീന്ദ്ര ഗ്രൂപ്പ് സന്തോഷിക്കുന്നു,' മഹീന്ദ്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനീഷ് ഷാ പ്രസ്താവനയില്‍ പറഞ്ഞു. ഈ നീക്കത്തിലൂടെ, ഇന്ത്യയിലെ ഉല്‍പ്പാദനത്തിന്റെ സാധ്യതകള്‍ തുറക്കാന്‍ ഗ്രൂപ്പ് അമേരിക്കന്‍ ബിസിനസുകളെ ശാക്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ അനുഭവം, കഴിവുകള്‍ എന്നിവ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അതുവഴി ആഗോള ഉല്‍പ്പാദന മേഖലയെ ശക്തിപ്പെടുത്തും. ശക്തമായ സഹകരണവും വളര്‍ച്ചയും കൊണ്ട് അടയാളപ്പെടുത്തുന്ന, പങ്കിട്ട, സമൃദ്ധമായ ഭാവിയിലേക്കുള്ള പാത ഞങ്ങള്‍ ഒരുമിച്ച് രൂപപ്പെടുത്തും,' ഷാ പറഞ്ഞു.

സംരംഭത്തിന്റെ മോഡുലാര്‍ സമീപനം, മഹീന്ദ്ര ഗ്രൂപ്പിന്റെ മുഴുവന്‍ ഓഫറുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ എന്നിവ തിരഞ്ഞെടുക്കാന്‍ ബിസിനസുകളെ അനുവദിക്കും.

ഉയര്‍ന്ന ESG മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയോടെ, സുസ്ഥിരമായ നിര്‍മ്മാണ പരിഹാരങ്ങള്‍ ഈ സംരംഭത്തിന്റെ ഒരു പ്രധാന ഘടകമായിരിക്കും. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്വയംപര്യാപ്ത വ്യവസായ പാര്‍ക്കുകളും അംഗീകാര പ്രക്രിയകളിലൂടെ കമ്പനികളെ നയിക്കുന്നതിനുള്ള വൈദഗ്ധ്യവും മഹീന്ദ്ര ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. ഉല്‍പ്പാദനത്തിനും ലോജിസ്റ്റിക്സിനും വേണ്ടിയുള്ള ചെലവ് കുറഞ്ഞ പരിഹാരങ്ങളും ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഈ കമ്പനികള്‍ക്ക് ഇക്വിറ്റി, ഡെറ്റ് ഫിനാന്‍സിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് മഹീന്ദ്ര പറഞ്ഞു.

Tags:    

Similar News