ടര്‍ബോ പ്രീ സെയില്‍ നേടിയത് 2.60 കോടി

  • 1400 ഷോകളില്‍ നിന്നാണ് 2.60 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റുപോയത്
  • കേരളത്തില്‍ 250-ലധികം കേന്ദ്രങ്ങളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്
  • മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Update: 2024-05-22 08:24 GMT

നാളെ റിലീസ് ചെയ്യുന്ന ടര്‍ബോ എന്ന മമ്മൂട്ടി ചിത്രം പ്രീ സെയിലിലൂടെ 2.60 കോടി രൂപ നേടി. 1400 ഷോകളില്‍ നിന്നാണ് 2.60 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റുപോയത്. ഇതിലൂടെ ഭീഷ്മപര്‍വം എന്ന മമ്മൂട്ടി ചിത്രത്തിന്റെ റെക്കോര്‍ഡാണ് ടര്‍ബോ തിരുത്തിയത്.

കേരളത്തില്‍ 250-ലധികം കേന്ദ്രങ്ങളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണു തിരക്കഥ.

Tags:    

Similar News