തുടര്‍ച്ചയായ മൂന്നാം സെഷനിലും കുതിച്ചുയര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഓഹരി
സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ ലാഭം 37 ശതമാനം ഉയര്‍ന്ന് 560.65 കോടി രൂപയിലെത്തി
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി ബുധനാഴ്ച വ്യാപാരത്തില്‍ 10 ശതമാനത്തോളം ഉയര്‍ന്ന് 154.65 രൂപയിലെത്തി.
ഈ വര്‍ഷം സെപ്റ്റംബര്‍ 4-നാണ് മണപ്പുറം ഫിനാന്‍സിന്റെ ഓഹരി ഏറ്റവും ഉയര്‍ന്ന വിലയായ 156.55 രൂപയിലെത്തിയത്.
നവംബര്‍ 15ന് തുടര്‍ച്ചയായ മൂന്നാം സെഷനിലാണ് മണപ്പുറം ഫിനാന്‍സ് ഓഹരി കുതിച്ചുയര്‍ന്നത്.
2023-24 സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ ലാഭം 37 ശതമാനം ഉയര്‍ന്ന് 560.65 കോടി രൂപയിലെത്തിയിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തിലെ ലാഭം 409.49 കോടി രൂപയായിരുന്നു.