മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത്; പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
ബുധനാഴ്ച ദിവസങ്ങളിൽ സർവീസ് ഉണ്ടാവില്ല
കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി.
പുതിയ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും.
മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു രാത്രി 12.40ന് മംഗലാപുരം എത്തും.
ബുധനാഴ്ച ദിവസങ്ങളിൽ സർവീസ് ഉണ്ടാവില്ല.
നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും.
വന്ദേഭാരത് കൂടാതെ പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ചെന്നൈ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് , തിരുപ്പതി–കൊല്ലം എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടവും പ്രധാനമന്ത്രി നാളെ നിർവഹിക്കും.