20 വര്‍ഷം പൂര്‍ത്തിയാക്കി ഫേസ്ബുക്ക്; മികച്ചത് ഇനിയും വരാനിരിക്കുന്നെന്ന് സുക്കര്‍ബെര്‍ഗ്

  • 20 വര്‍ഷങ്ങളിലെ സുപ്രധാന നിമിഷങ്ങളും സംഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഹ്രസ്വ വീഡിയോ സുക്കര്‍ബെര്‍ഗ് ഷെയര്‍ ചെയ്തു
  • ഇപ്പോള്‍ സുക്കര്‍ബെര്‍ഗിന്റെ ആസ്തി 169.5 ബില്യന്‍ ഡോളറാണ്
  • ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡെക്‌സില്‍ സുക്കര്‍ബെര്‍ഗ് ബില്‍ ഗേറ്റ്‌സിനെയും മറികടന്ന് നാലാം സ്ഥാനത്താണ്

Update: 2024-02-05 10:36 GMT

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് 2024 ഫെബ്രുവരി 4 ന് 20 വര്‍ഷം പൂര്‍ത്തിയാക്കി.

സുക്കര്‍ബെര്‍ഗ് ഇക്കാര്യംഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

ലോകമെമ്പാടുമുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനുമുള്ള ഒരു ഇടമായി, ആഗോള പ്രതിഭാസമായി ഫേസ്ബുക്ക് 20 വര്‍ഷം കൊണ്ട് വളര്‍ന്നു.

കഴിഞ്ഞ 20 വര്‍ഷങ്ങളിലെ സുപ്രധാന നിമിഷങ്ങളും സംഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഹ്രസ്വ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടാണ് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിന്റെ 20-ാം വാര്‍ഷികദിനം ഓര്‍മിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഡിസംബര്‍ പാദഫലം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി മൂല്യത്തില്‍ വന്‍ മുന്നേറ്റമുണ്ടായി. പാദഫലത്തില്‍ ലാഭം നേടിയതോടെയാണു മെറ്റയുടെ ഓഹരി മുന്നേറിയത്. ഇതാകട്ടെ, മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ആസ്തിയില്‍ വര്‍ധനയുണ്ടാകാനും കാരണമായി.

ഇപ്പോള്‍ സുക്കര്‍ബെര്‍ഗിന്റെ ആസ്തി 27.1 ബില്യന്‍ ഡോളര്‍ വര്‍ധിച്ച് 169.5 ബില്യന്‍ ഡോളറാണ്. ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡെക്‌സില്‍ സുക്കര്‍ബെര്‍ഗ് ബില്‍ ഗേറ്റ്‌സിനെയും മറികടന്ന് നാലാം സ്ഥാനത്താണ്.

Full View

Tags:    

Similar News