മാരുതി സുസുക്കിയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് സുസുക്കി

മാരുതി സുസുക്കി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്

Update: 2023-11-24 09:36 GMT

മാരുതി സുസുക്കിയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് സുസുക്കി മോട്ടോഴ്‌സ്.

ഇക്കാര്യം മാരുതി സുസുക്കി ഇന്ത്യയാണ് ഇന്ന് (24-11-23) പ്രഖ്യാപിച്ചത്.

ജപ്പാന്‍ ആസ്ഥാനമായ സുസുക്കി മോട്ടോര്‍ കമ്പനി ലിമിറ്റഡിനു 12,322,514 പ്രിഫറന്‍സ് ഓഹരികള്‍ 10,420.85 രൂപ നിരക്കില്‍ നല്‍കാന്‍ കമ്പനിയുടെ ബോര്‍ഡ് തീരുമാനിച്ചു. ഇതോടെ മാരുതി സുസുക്കിയില്‍ സുസുക്കി മോട്ടോര്‍ കമ്പനിയുടെ ഓഹരി പങ്കാളിത്തം 56.48 ശതമാനത്തില്‍നിന്നും 58.19 ശതമാനമായി ഉയര്‍ന്നു.

മാരുതി സുസുക്കി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്.

1,99,217 യൂണിറ്റുകള്‍ വിറ്റഴിച്ചു.

Tags:    

Similar News