മര്‍ഡോക്കിന് മനംപോലെ മാംഗല്യം; വധു എലേന

  • കാലിഫോര്‍ണിയയില്‍ വച്ച് ജൂണിലായിരിക്കും വിവാഹച്ചടങ്ങ്
  • മര്‍ഡോക്കിന്റെ അഞ്ചാം ഭാര്യയായിരിക്കും എലേന
  • 67-കാരിയായ റഷ്യന്‍ വംശജയും മോളികുലര്‍ ബയോളജിസ്റ്റുമായ എലേന സുഖോവ

Update: 2024-03-08 06:46 GMT

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു ഫോക്‌സ്, ന്യൂസ് കോര്‍പ്പിന്റെ ചെയര്‍മാന്‍ സ്ഥാനം 92-കാരനായ റൂപ്പര്‍ട്ട് മര്‍ഡോക്ക് ഒഴിഞ്ഞത്.

പക്ഷേ, പ്രണയത്തിനും വിവാഹത്തിനും പ്രായം ഒരു തടസമല്ലെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.

മാധ്യമ വ്യവസായത്തിലെ കുലപതിയെന്നു വിശേഷിപ്പിക്കുന്ന റൂപ്പര്‍ട്ട് മര്‍ഡോക്ക് അഞ്ചാം തവണ വിവാഹിതനാവുകയാണ്.

67-കാരിയായ റഷ്യന്‍ വംശജയും മോളികുലര്‍ ബയോളജിസ്റ്റുമായ എലേന സുഖോവയാണ് വധു.

കാലിഫോര്‍ണിയയില്‍ വച്ചായിരിക്കും വിവാഹച്ചടങ്ങ്.

മര്‍ഡോക്കിന്റെ മൂന്നാം ഭാര്യയായ വെന്‍ഡി ഡെംഗിന്റെ സുഹൃത്താണ് എലേന. വെന്‍ഡി വഴിയാണ് എലേനയെ മര്‍ഡോക്ക് പരിചയപ്പെട്ടത്.

മര്‍ഡോക്കിന്റെ അഞ്ചാം ഭാര്യയായിരിക്കും എലേന. നാലാം ഭാര്യയായ ജെറി ഹാളിനെ ആറ് വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തിനു ശേഷം 2022 ലാണ് മര്‍ഡോക്ക് ഡൈവോഴ്‌സ് ചെയ്തത്.

സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് ഉദ്യോഗസ്ഥയായ ആന്‍ ലെസ്‌ലി സ്മിത്തുമായി കഴിഞ്ഞ വര്‍ഷം മര്‍ഡോക്ക് വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാല്‍ വെറും രണ്ട് ആഴ്ച കൊണ്ട് അതില്‍ നിന്നും പിന്മാറി.

ഓസ്‌ട്രേലിയന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പട്രീഷ്യ ബുക്കര്‍, സ്‌കോട്ടിഷ് വംശജയായ പത്രപ്രവര്‍ത്തക അന്ന മാന്‍, മിസ് ഡെങ്, യുഎസ് മോഡലും നടിയുമായ ജെറി ഹാള്‍ എന്നിവരായിരുന്നു മര്‍ഡോക്കിന്റെ മുന്‍ പങ്കാളികള്‍.

Tags:    

Similar News