പശ്ചിമേഷ്യയെ കുറിച്ച് റഷ്യ ' തെറ്റായ വിവരങ്ങള്‍ ' പ്രചരിപ്പിക്കുന്നു: മൈക്രോസാഫ്റ്റ്
തെറ്റായ വിവരങ്ങളെ സജീവമായി നേരിടുന്നുണ്ടെന്നു മൈക്രോസാഫ്റ്റ്
ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെ കുറിച്ച് റഷ്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.
തെറ്റായ വിവരങ്ങളെ മൈക്രോസോഫ്റ്റും കൂട്ടാളികളും സജീവമായി നേരിടുന്നുണ്ടെന്നു സ്മിത്ത് പറഞ്ഞു.
പാരീസില്‍ നടന്ന ഒരു അന്താരാഷ്ട്ര പീസ് ഫോറത്തിലാണ് ഇക്കാര്യം സ്മിത്ത് പറഞ്ഞത്. സമാധാനം പ്രോത്സാഹിപ്പിക്കുന്നതില്‍ മൈക്രോസോഫ്റ്റിന്റെ പങ്കിനെ കുറിച്ചും അദ്ദേഹം വിവരിച്ചു.
' കോവിഡ്-19 മഹാമാരി ദുരന്തം വിതച്ചപ്പോള്‍ വാക്‌സിനെടുക്കരുതെന്ന് റഷ്യ പ്രചരിപ്പിച്ചു. സമാനമായ കാര്യമാണ് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം നില്‍ക്കുമ്പോള്‍ റഷ്യ പ്രചരിപ്പിക്കുന്നത് ' സ്മിത്ത് പറഞ്ഞു.