ആഡംബര വാച്ചുകള്‍ വാങ്ങിയ തെലങ്കാന മന്ത്രിയുടെ മകന് കസ്റ്റംസിന്റെ സമന്‍സ്‌

  • ഇടനിലക്കാരനായ അലോകം നവീന്‍ കുമാര്‍ വഴി മന്ത്രിയുടെ മകനായ ഹര്‍ഷ റെഡ്ഢി ആഡംബര വാച്ചുകള്‍ വാങ്ങിയെന്നാണു കസ്റ്റംസ് കണ്ടെത്തിയത്
  • 1.7 കോടി രൂപ വിലമതിക്കുന്നതാണ് രണ്ട് ആഡംബര വാച്ചുകള്‍
  • മന്ത്രിയുടെ മകനായ ഹര്‍ഷ റെഡ്ഢി ഹവാല, ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്

Update: 2024-04-09 09:23 GMT

1.7 കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടു തെലങ്കാനയില്‍ റവന്യു, ഹൗസിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രി പൊങ്കുലേടി ശ്രീനിവാസ റെഡ്ഢിയുടെ മകന്‍ പൊങ്കുലേട്ടി ഹര്‍ഷ റെഡ്ഢിക്ക് ചെന്നൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സമന്‍സ് അയച്ചു.

ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഫഹര്‍ദീന്‍ മുബീനില്‍ നിന്ന് രണ്ട് ആഡംബര വാച്ചുകള്‍ ഇടനിലക്കാരനായ അലോകം നവീന്‍ കുമാര്‍ വഴി മന്ത്രിയുടെ മകനായ ഹര്‍ഷ റെഡ്ഢി വാങ്ങിയെന്നാണു കസ്റ്റംസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

അലോകം നവീന്‍ കുമാറിനെ 2024 മാര്‍ച്ച് 12 ന് കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതാണ് ഈ വിവരം.

പഥേക് ഫിലിപ്പ് 5740, ബ്രിഗ്യു 2759 എന്നിങ്ങനെ പേരുകളുള്ള രണ്ട് ആഡംബര വാച്ചുകള്‍ സ്വന്തമാക്കാന്‍ മന്ത്രിയുടെ മകനായ ഹര്‍ഷ റെഡ്ഢി ഹവാല, ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഏപ്രില്‍ 4 ന് ഹാജരാകാന്‍ ഹര്‍ഷ റെഡ്ഢിയോട് കസ്റ്റംസ് നിര്‍ദേശിച്ചെങ്കിലും ഡെങ്കിപ്പനി കാരണം ഇപ്പോള്‍ സാധിക്കില്ലെന്നും ഏപ്രില്‍ 27 ന് ശേഷം ഹാജരാകാമെന്നുമാണ് ഹര്‍ഷ റെഡ്ഢി അറിയിച്ചത്. മാര്‍ച്ച് 28-നാണ് ഹര്‍ഷ റെഡ്ഢിക്ക് നോട്ടീസ് അയച്ചത്.

Tags:    

Similar News