ഡെല്‍ഹി തെരഞ്ഞെടുപ്പിനിടെ കുംഭസ്‌നാനത്തിനായി പ്രധാനമന്ത്രി
- രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലായിരിക്കും സ്‌നാനം
- പ്രധാനമന്ത്രി മോദി സന്യാസിമാരുമായി സംവദിക്കുമെന്ന് സൂചന
- തീര്‍ത്ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്യും
ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലായിരിക്കും സ്‌നാനം. മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം.
സ്‌നാനത്തിനായി പ്രധാനമന്ത്രി മോദി രാവിലെ 10.05ന് പ്രയാഗ്രാജ് വിമാനത്താവളത്തില്‍ എത്തും. അവിടെനിന്ന് 10.10ന് ഡിപിഎസ് ഹെലിപാഡിലെത്തി 10:45ന് അറെയ്ല്‍ ഘട്ടിലേക്ക് പോകും. രാവിലെ 10.50-ന് ഘട്ടില്‍നിന്നും ബോട്ടില്‍ മഹാകുംഭത്തിലേക്ക് പോകും. 11:00 മുതല്‍ 11:30 ഇടയിലുള്ള സമയത്ത് പ്രധാനമന്ത്രി സ്‌നാനം നടത്തും. 11.45ന് ബോട്ടില്‍ അറെയ്ല്‍ഘട്ടില്‍ തിരിച്ചെത്തി ഡിപിഎസ് ഹെലിപാഡിലേക്ക് മടങ്ങും. അവിടെ നിന്ന് പ്രയാഗ്രാജ് എയര്‍പോര്‍ട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12:30ന് വ്യോമസേനാ വിമാനത്തില്‍ പ്രധാനമന്ത്രി പ്രയാഗ്രാജില്‍ നിന്ന് പുറപ്പെടും.
സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി മോദി സന്യാസിമാരുമായി സംവദിക്കുമെന്നും 2025 ലെ മഹാകുംഭത്തില്‍ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളും അവലോകനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ഫെബ്രുവരി 5 ന്, ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍, പല ഹിന്ദുക്കളും മാഗ് അഷ്ടമിയും ഭീഷ്മ അഷ്ടമിയും ആചരിക്കുന്നു.