മുബൈ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി

  • നിക്ഷേപകരില്‍ 87 ശതമാനം പേര്‍ക്കും അവരുടെ നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും ലഭിക്കാം
  • ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍നിന്നാണ് തുക കൈമാറുക

Update: 2024-06-19 16:21 GMT

മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാല്‍ മഹാരാഷ്ട്രയിലെ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി.

മഹാരാഷ്ട്രയിലെ സഹകരണ കമ്മീഷണര്‍, സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ എന്നിവരോടും ബാങ്ക് അവസാനിപ്പിക്കുന്നതിനും ലിക്വിഡേറ്ററെ നിയമിക്കുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു.

ആര്‍ബിഐ പറയുന്നതനുസരിച്ച്, ജൂണ്‍ 19-ന് പ്രവൃത്തി സമയം അവസാനിക്കുന്നതോടെ സഹകരണ ബാങ്ക് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് നിര്‍ത്തി.

ലിക്വിഡേഷനില്‍, ഓരോ നിക്ഷേപകനും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള പണ പരിധി വരെയുള്ള നിക്ഷേപങ്ങളുടെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്ലെയിം തുക സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്.

''ബാങ്ക് സമര്‍പ്പിച്ച ഡാറ്റ അനുസരിച്ച്, നിക്ഷേപകരില്‍ 87 ശതമാനം പേര്‍ക്കും ഡിഐസിജിസിയില്‍ നിന്ന് അവരുടെ നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്,'' ആര്‍ബിഐ പറഞ്ഞു.

2024 ജൂണ്‍ 14 വരെ, ബാങ്കിന്റെ ബന്ധപ്പെട്ട നിക്ഷേപകരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൊത്തം ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപങ്ങളുടെ 230.99 കോടി രൂപ ഡിഐസിജിസി ഇതിനകം അടച്ചിട്ടുണ്ട്.

വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട്, മുംബൈ ആസ്ഥാനമായുള്ള സഹകരണ ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലെന്ന് ആര്‍ബിഐ പറഞ്ഞു.

'ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിലുള്ള ബാങ്കിന് അതിന്റെ നിലവിലെ നിക്ഷേപകര്‍ക്ക് മുഴുവന്‍ പണം തിരിച്ചുകൊടുക്കാന്‍ കഴിയില്ല,' തുടര്‍ന്നും ബാങ്കിംഗ് ബിസിനസ്സ് തുടരാന്‍ അനുവദിച്ചാല്‍ പൊതുതാല്‍പ്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് കൂട്ടിച്ചേര്‍ത്തു.

സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയതിന്റെ ഫലമായി, 'ബാങ്കിംഗ്' ബിസിനസ്സ് നടത്തുന്നതില്‍ നിന്ന് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് നിരോധിച്ചു.

Tags:    

Similar News