മുംബൈ ഇന്ത്യന്‍സിന് 1 മണിക്കൂര്‍ കൊണ്ട് നഷ്ടപ്പെട്ടത് 400k ഫോളോവേഴ്‌സിനെ, കാരണം ഇതാണ്
- 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്നു രോഹിത് ശര്‍മ
- 5 തവണ ഐപിഎല്‍ കിരീടം നേടി കൊടുത്തിട്ടുണ്ട് രോഹിത് ശര്‍മ
- ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു പാണ്ഡ്യ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) താര പരിവേഷമുള്ള ഒരു ടീമാണു മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ 2024 സീസണില്‍ രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി ഡിസംബര്‍ 15ന് നിയമിച്ചതോടെ മുംബൈ ഇന്ത്യന്‍സിന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ നഷ്ടപ്പെട്ടത് 4 ലക്ഷം ഫോളോവേഴ്‌സിനെയാണ്.
പാണ്ഡ്യയെ നായകനാക്കി പ്രഖ്യാപിച്ച് കേവലം ഒരു മണിക്കൂര്‍ കൊണ്ടാണ് ഇത്രയും വലിയ നഷ്ടം ടീമിന് നേരിടേണ്ടി വന്നതത്.
ഐപിഎല്ലിലെ മറ്റൊരു ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു പാണ്ഡ്യ. 2022 സീസണിലാണ് ഗുജറാത്ത് ടൈറ്റന്‍ ആദ്യമായി ഐപിഎല്ലില്‍ മത്സരിച്ചത്. അതേ വര്‍ഷം തന്നെ ഐപിഎല്‍ കപ്പ് നേടുകയും ചെയ്തു. അന്ന് പാണ്ഡ്യയായിരുന്നു നായകന്‍.
2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്ന രോഹിത് ശര്‍മ, ടീമിന് വേണ്ടി 5 തവണ ഐപിഎല്‍ കിരീടം നേടി കൊടുത്തിട്ടുണ്ട്. 36-കാരനായ രോഹിത് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ തുടരുമെന്നാണു സൂചന.
30-കാരനാണ് പാണ്ഡ്യ.15 കോടി രൂപ പ്രതിഫലം നല്‍കിയാണ് പാണ്ഡ്യയെ കഴിഞ്ഞ മാസം മുംബൈ ഇന്ത്യന്‍സിലേക്ക് എത്തിച്ചത്.
ഐപിഎല്‍ 2024 സീസണിലെ താരങ്ങളുടെ ലേലം ഡിസംബര്‍ 19-ന് ദുബായില്‍ നടക്കും.
मुंबई ✨#OneFamily #MumbaiIndians #MumbaiMeriJaan pic.twitter.com/sW07P5aTOn
— Mumbai Indians (@mipaltan) March 24, 2023
