എക്സില്‍ പുതിയ അക്കൗണ്ട്: ഇനി വരിസംഖ്യ നല്‍കണം

' നോട്ട് എ ബോട്ട് ' എന്നാണ് പരീക്ഷണത്തിന് പേരിട്ടിരിക്കുന്നത്.

Update: 2023-10-18 09:20 GMT

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സില്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ ഇനി മുതല്‍ പണം നല്‍കണം. പ്ലാറ്റ്‌ഫോമിന്റെ വെബ്ബ് പതിപ്പില്‍ പുതിയ അക്കൗണ്ട് തുറക്കുന്നവരില്‍ നിന്നാണ് പ്രതിവര്‍ഷം 1 ഡോളര്‍ വരിസംഖ്യയായി ഈടാക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ന്യൂസിലന്‍ഡ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രണ്ട് രാജ്യങ്ങളിലാണു പരീക്ഷണാടിസ്ഥാനത്തില്‍ വരിസംഖ്യ ഈടാക്കുന്നത്.

' നോട്ട് എ ബോട്ട് ' എന്നാണ് പരീക്ഷണത്തിന് പേരിട്ടിരിക്കുന്നത്.

ഈ നടപടിയിലൂടെ സ്പാം, ഓട്ടോമേറ്റഡ് ബോട്ട് അക്കൗണ്ടുകള്‍, ബോട്ട് വഴിയുള്ള കൃത്രിമ സേവനം തുടങ്ങിയവ കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നാണു കമ്പനി ബ്ലോഗ് പോസ്റ്റില്‍ വിശദീകരിക്കുന്നത്.

വരിസംഖ്യ അടയ്ക്കാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കള്‍ക്ക് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും.

പക്ഷേ, വരിസംഖ്യ നല്‍കാതെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവര്‍ക്ക് കണ്ടന്റ് പോസ്റ്റ് ചെയ്യാനോ, മറ്റുള്ള അക്കൗണ്ടുമായി ഇന്ററാക്റ്റ് ചെയ്യാനോ സാധിക്കില്ല. വീഡിയോ കാണാനും, അക്കൗണ്ട് ഫോളോ ചെയ്യാനും, കണ്ടന്റ് വായിക്കാനും മാത്രമേ സാധിക്കൂ.

Tags:    

Similar News