കേരളാ മ്യൂസിയത്തിന് 25 കിലോവാട്ട് സൗരോര്‍ജ്ജ പദ്ധതി സമ്മാനിച്ച് മുത്തൂറ്റ് ഫിനാന്‍സ്

  • പദ്ധതി മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
  • പുതുതായി സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റ് മ്യൂസിയത്തിന്റെ വൈദ്യുത ആവശ്യങ്ങളുടെ പകുതി നിറവേറ്റാന്‍ പര്യാപ്തമാണ്.

Update: 2023-09-12 05:15 GMT

കൊച്ചി:കേരള മ്യൂസിയത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് 25 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതി മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സുസ്ഥിര നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കുക എന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം. പുതുതായി സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റ് മ്യൂസിയത്തിന്റെ വൈദ്യുത ആവശ്യങ്ങളുടെ പകുതി നിറവേറ്റാന്‍ പര്യാപ്തമാണ്. ഇതിലൂടെ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ ലാഭിക്കാനാവുമെന്നും ജോര്‍ജ്ജ് എം ജോര്‍ജ്ജ് പറഞ്ഞു.

കേരളാ മ്യൂസിയം ഡയറക്ടര്‍ അതിഥി നായര്‍, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍, കേരളാ മ്യൂസിയം മാനേജര്‍ ജൂഡി ഹന്‍സണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രജിസ്ട്രേഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ആയി 1984-ല്‍ സ്ഥാപിതമായ മാധവന്‍ നായര്‍ ഫൗണ്ടേഷനാണ് കേരളാ മ്യൂസിയം നത്തുന്നത്. പുതിയ സോളാര്‍ വൈദ്യുത പദ്ധതി ചെലവുകള്‍ കുറയ്ക്കാന്‍ മാത്രമല്ല, പ്രകൃതിക്കും സുസ്ഥിരതയ്ക്കുമായി കൂടുതല്‍ സംഭാവന ചെയ്യാനും സഹായിക്കുമെന്ന് കേരളാ മ്യൂസിയം ഡയറക്ടര്‍ അതിഥി നായര്‍ പറഞ്ഞു.

Tags:    

Similar News