നവി മുംബൈ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മുംബൈ മെട്രോ ലൈന്‍ 3 (അക്വാ ലൈന്‍) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും

Update: 2025-10-08 03:48 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ മഹാരാഷ്ട്രാ സന്ദര്‍ശനം ഇന്ന് ആരംഭിക്കുന്നു.സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടവും മുംബൈ മെട്രോ ലൈന്‍ -3 ന്റെ അവസാന ഘട്ടവും ഉദ്ഘാടനം ചെയ്യും.

മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ 11 പൊതുഗതാഗത ഓപ്പറേറ്റര്‍മാരെ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് കീഴില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യത്തെ സംയോജിത പൊതു മൊബിലിറ്റി ആപ്പായ മുംബൈ വണ്‍ പ്രധാനമന്ത്രി പുറത്തിറക്കും.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (എന്‍എംഐഎ) ഒന്നാം ഘട്ടം 19,650 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയാണിത്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ വികസിപ്പിച്ചെടുത്തതാണ് ഇത്.

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനും മുംബൈയെ ആഗോള മള്‍ട്ടി-എയര്‍പോര്‍ട്ട് സംവിധാനങ്ങളുടെ ലീഗിലേക്ക് ഉയര്‍ത്തുന്നതിനും പുതിയ എയര്‍പോര്‍ട്ട് സഹായകമാകും.

12,200 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആചാര്യ ആത്രെ ചൗക്ക് മുതല്‍ കഫെ പരേഡ് വരെ നീളുന്ന മുംബൈ മെട്രോ ലൈന്‍ -3 ന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. 37,270 കോടി രൂപയുടെ മുംബൈ മെട്രോ ലൈന്‍ 3 (അക്വാ ലൈന്‍) അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇത് നഗരത്തിലെ നഗര ഗതാഗത പരിവര്‍ത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് പ്രസ്താവന പറയുന്നു. 

Tags:    

Similar News