ഇനിയുമുണ്ട് തിരിച്ചുവരാന്‍ 9,330 കോടി: മടങ്ങി വന്ന 2000-ന്റെ നോട്ടുകള്‍ 97.38% മാത്രം

  • 2000 രൂപയുടെ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമ പ്രാബല്യമുണ്ടെന്ന് ആര്‍ബിഐ
  • ആര്‍ബിഐയുടെ 19 ശാഖകളിലൂടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ട്
  • 2023 മെയ് 19-നാണ് 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്

Update: 2024-01-02 09:09 GMT

2000 രൂപ നോട്ടുകളില്‍ 97.38 ശതമാനവും തിരിച്ചെത്തിയെന്നും 9.330 കോടി രൂപയുടെ നോട്ടുകള്‍ ഇനിയും തിരികെയെത്താനുണ്ടെന്നും 2024 ജനുവരി 1 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പറഞ്ഞു.

2023 മെയ് 19-നാണ് 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. അപ്പോള്‍ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകള്‍ 3.56 ലക്ഷം കോടി രൂപയുടേതായിരുന്നു. നോട്ടുകള്‍ മാറ്റിയെടുക്കാനും ബാങ്കില്‍ നിക്ഷേപിക്കാനും ആര്‍ബിഐ സമയം അനുവദിച്ചത് 2023 സെപ്റ്റംബര്‍ 30 വരെയായിരുന്നു. എന്നാല്‍ സമയപരിധി ഒക്ടോബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

തുടര്‍ന്നും ആര്‍ബിഐയുടെ 19 ശാഖകളിലൂടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ട്.

അഹമ്മദാബാദ്, ബെംഗളുരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗണ്ഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, പാട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആര്‍ബിഐ ശാഖകളിലൂടെയാണു നോട്ട് മാറിയെടുക്കാന്‍ അവസരമുള്ളത്.

2000 രൂപയുടെ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമ പ്രാബല്യമുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു.

Tags:    

Similar News