മൂന്ന് ദേശീയപാതകളില്‍ സൈക്കിളും ഇരുചക്ര, മുചക്ര വാഹനങ്ങളും നിരോധിച്ചു
- സുരക്ഷാ കാരണങ്ങളാലാണ് നിരോധനം
- എന്‍എച്ച് 48, എന്‍എച്ച് 344 എം, എന്‍എച്ച് 248 ബിബി എന്നീ മൂന്ന് ദേശീയ പാതകളിലാണ് പ്രസ്തുത വാഹനങ്ങള്‍ക്ക് നിരോധനം
ഡല്‍ഹിയിലെ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറിയുമായി കണക്റ്റിവിറ്റിയുള്ള മൂന്ന് ദേശീയ പാതകളില്‍ ഇരുചക്ര, മുചക്ര വാഹനങ്ങളുടെ സഞ്ചാരം എന്‍എച്ച്എഐ (നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ) നിരോധിച്ചു.
സുരക്ഷാ കാരണങ്ങളാലാണ് ഇതെന്ന് അറിയിച്ചു.
ട്രാക്ടറുകള്‍, മള്‍ട്ടി ആക്‌സില്‍ ഹൈഡ്രോലിക് ട്രെയ്‌ലര്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍എച്ച് 48, എന്‍എച്ച് 344 എം, എന്‍എച്ച് 248 ബിബി എന്നീ മൂന്ന് ദേശീയ പാതകളിലാണ് പ്രസ്തുത വാഹനങ്ങള്‍ക്ക് നിരോധനം.