ഫാസ് ടാഗ് വഴി എന്‍എച്ച്എഐക്ക് ലഭിച്ചത് 53,000 കോടി രൂപ

രാജ്യസഭയില്‍ ഡിസംബര്‍ 6-നാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്

Update: 2023-12-06 11:39 GMT

ഫാസ് ടാഗ് വഴി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) 2020-21 മുതല്‍ 2023 നവംബര്‍ 23 വരെ ഫീസായി ശേഖരിച്ചത് 53,536.48 കോടി രൂപ.

ദേശീയ പാതകളിലെ (എന്‍എച്ച്) ടോള്‍ പ്ലാസകളില്‍ നിന്നാണ് യൂസര്‍ ഫീസായ ഈ തുക എന്‍എച്ച്എഐ ശേഖരിച്ചതെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

2020-21-ല്‍ 5974.72 കോടി രൂപയും

2021-22-ല്‍ 11,303.24 കോടി രൂപയും

2022-23-ല്‍ 18,843.36 കോടി രൂപയും

2023-24-ല്‍ നവംബര്‍ 23, 2023 വരെ 17415.16 കോടി രൂപയും സമാഹരിച്ചെന്നു മന്ത്രി അറിയിച്ചു.

രാജ്യസഭയില്‍ ഡിസംബര്‍ 6-നാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.

2023 ഒക്‌ടോബര്‍ 31 വരെ ഭാരത്മാല പരിയോജന ഒന്നാം ഘട്ടത്തിന് മൊത്തം 4.10 ലക്ഷം കോടി രൂപ ചെലവഴിച്ചതായും നിതിന്‍ ഗഡ്കരി പറഞ്ഞു.

മൊത്തം 5.35 ലക്ഷം കോടി രൂപ ചെലവഴിച്ച് 34,800 കിലോമീറ്റര്‍ ദേശീയ പാത ഇടനാഴികളുടെ വികസനം ലക്ഷ്യമിടുന്ന ഭാരത്മാല പരിയോജനയുടെ ഒന്നാം ഘട്ടത്തിന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) 2017-ലാണ് അംഗീകാരം നല്‍കിയത്.

Tags:    

Similar News