ഒരാൾക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു, രോഗ ബാധിതരുടെ എണ്ണം 4 ആയി

  • ഡോ:ബാലസുബ്രമണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്
  • മരണനിരക്ക് 40 നും 70 ശതമാനത്തിനും ഇടയിൽ

Update: 2023-09-15 13:23 GMT

കോഴിക്കോട്:മരിച്ച രോഗിയുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ട ഒരാൾക്ക് കൂടി ഇന്ന് ( സെപ്തംബര് 15 ) നിപ്പ സ്ഥിരീകരിച്ചതോടെ  രോഗ ബാധിതരുടെ  എണ്ണം നാലായി.  കോഴിക്കോട് മൊബൈൽ ലാബിലാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നര മണിക്കൂറിൽ 192 സാമ്പിൾ പരിശോധന ശേഷി ലാബിന് ഉണ്ട്..  

അതിനിടയിൽ, നിപ്പ  പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു  കേന്ദ്ര സംഘം കോഴിക്കോട് കുറ്റ്യാടി സന്ദർശിച്ചു. നിപ്പ  ബാധിച്ച് മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ വീട്ടിലാണ് സംഘം എത്തി വീടും ചുറ്റുപാടുകളും പരിശോധിച്ചത്..വവ്വാൽ സർവേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് വൈറോളജി സെന്റർ , കേരളം യൂണിറ്റിലെ ശാസ്ത്രഞ്ഞ്ജൻ  ഡോ:ബാലസുബ്രമണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്.

നിപ്പ  ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നും പരിശോധന കോഴിക്കോട് തന്നെ നടത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.. സമ്പർക്ക പട്ടിക തയ്യാറാക്കാൻ മൊബൈൽ ലൊക്കേഷൻ പ്രയോജനപ്പെടുത്തും.

നിലവിൽ നിപ്പ  പ്രതിരോധ പ്രവർത്തനം ജില്ല കളക്ടറുടെ നേതൃത്വത്തിൽ ആണ്.  പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കണ്ടാലും 21 ദിവസം ഐസൊലേഷൻ നിർബന്ധം ആണ്. ഐസൊലേഷൻ കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ്‌ നടത്തും.

കൂടാതെ മരിച്ച രണ്ടു രോഗികൾ ആദ്യം ചികിത്സ തേടിയ  കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓഗസ്റ്റ് 29 ന് സന്ദർശിച്ച രോഗികളും കൂട്ടിരുപ്പുകാരും. ആരോഗ്യ വകുപ്പിന്റെ നിപ്പ കൺട്രോൾ  റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തു  നിപ്പ  കേസുകൾ അടിക്കടി ഉണ്ടാകുന്നതിന്റെ  കാരണങ്ങൾ തേടി ഇന്ത്യൻ കൗൺസിൽ  ഓഫ് മെഡിക്കൽ റിസേർച്ചിനെ (ഐ സി എം ആർ ) കേരളം സമീപിച്ചിട്ടുണ്ട്   മോണോ ക്ലോണൽ ആന്റിബോഡിയുടെ 20 ഡോസുകൾ കൂടി സർക്കാർ  ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു.  നിപ്പ  ബാധയുടെ പ്രാരംഭ നാളുകളിൽ  മരുന്ന് നൽകേണ്ടതുണ്ടെന്നും ഡിജി പറഞ്ഞു. നിപ്പ  മരണനിരക്ക് 40 നും 70 ശതമാനത്തിനും ഇടയിലാണെന്നു  ഐസിഎംആർ വ്യക്തമാക്കി


Tags:    

Similar News