കൊച്ചിയില്‍ നിന്നും ' വന്ദേഭാരതില്‍ ' യാത്ര ചെയ്ത് നിര്‍മല സീതാരാമന്‍

കൊച്ചി-തിരുവനന്തപുരം ട്രെയിന്‍ യാത്രയുടെ ചിത്രങ്ങള്‍ മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു

Update: 2023-11-25 06:08 GMT

കൊച്ചിയില്‍ നിന്നും ' വന്ദേഭാരതില്‍ ' യാത്ര ചെയ്ത് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍.

നവംബര്‍ 24-നാണ് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് കേന്ദ്രമന്ത്രി യാത്ര ചെയ്തത്.

ആദായനികുതി വകുപ്പിന്റെ പുതുതായി നിര്‍മിച്ച ആയ്കര്‍ ഭവന്റെ ഉദ്ഘാടനത്തിന് കൊച്ചിയില്‍ എത്തിയതാണ് കേന്ദ്രമന്ത്രി.

ആദ്യമായാണ് താന്‍ സെമി ഹൈസ്പീഡ് ട്രെയിനില്‍ കയറിയതെന്നു കേന്ദ്രമന്ത്രി പറഞ്ഞു.

2022 സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് ലോഞ്ച് ചെയ്തത്.

കൊച്ചി-തിരുവനന്തപുരം ട്രെയിന്‍ യാത്രയുടെ ചിത്രങ്ങള്‍ മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു.

ഈ വര്‍ഷം സെപ്റ്റംബറില്‍ വന്ദേഭാരതില്‍ ബിജെപി എംപി നിഷികാന്ത് ദുബെ യാത്ര ചെയ്തിരുന്നു. ഹൗറ-പട്‌ന റൂട്ടിലായിരുന്നു എംപിയുടെ യാത്ര.

Tags:    

Similar News