'ഓപ്പറേഷന്‍ സിന്ദൂര്‍' സായുധ സേനയുടെ ശക്തമായ പ്രതികരണമെന്ന് ധനമന്ത്രി

  • രാജ്യം തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് നിര്‍മ്മല സീതാരാമന്‍

Update: 2025-05-07 08:01 GMT

ഇന്ത്യയുടെ സായുധ സേനയുടെ ശക്തമായ പ്രതികരണമാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യം ഒരിക്കലും തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ല എന്ന് ഇത് വ്യക്തമാക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തി. അതില്‍ ജെയ്ഷെ മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവല്‍പൂരും മുരിദ്കെയിലെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ താവളവും ഉള്‍പ്പെടുന്നു.

26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിലുള്ള സൈനിക ആക്രമണം ഇന്ത്യ നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, എല്ലാ ഭീകരവാദികളെയും പിന്തുടര്‍ന്ന് ശിക്ഷിക്കുമെന്ന് എക്സിലെ ഒരു പോസ്റ്റില്‍ സീതാരാമന്‍ പറഞ്ഞു.

ഏഷ്യന്‍ വികസന ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി ഇപ്പോള്‍ ഇറ്റലിയിലെ മിലാനിലാണ്. 

Tags:    

Similar News