പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി പാകിസ്ഥാന്‍

  • സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ സാധാരണയായി ഓരോ പത്തോ പതിനഞ്ചോ വര്‍ഷം കൂടുമ്പോഴാണ് പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്നത്
  • പുതിയ നോട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പറഞ്ഞു
  • ഏറ്റവുമൊടുവില്‍ 2008-ല്‍ 5, 50 രൂപയുടെ മൂല്യമുള്ള കറന്‍സി നോട്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പുറത്തിറക്കിയത്

Update: 2024-01-30 07:09 GMT

പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി പാകിസ്ഥാന്‍. വ്യാജ കറന്‍സികളെ ചെറുക്കുന്നതിനാണിത്. പുതിയ നോട്ടുകളില്‍ സുരക്ഷാ നമ്പറുകളും പാകിസ്ഥാന്റെ കറന്‍സിയെ നവീകരിക്കാന്‍ ഉതകും വിധമുള്ള പുതിയ ഡിസൈനുകളും ഉണ്ടായിരിക്കുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ ഗവര്‍ണര്‍ ജമീല്‍ അഹമ്മദ് പറഞ്ഞു.

പുതിയ നോട്ടുകള്‍ എത്തുന്നതോടെ പഴയ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് ഒഴിവാകുമെന്നും ജനുവരി 29 ന് ഗവര്‍ണര്‍ പറഞ്ഞു.

പുതിയതായി പുറത്തിറക്കുന്ന കറന്‍സി നോട്ടുകള്‍ എല്ലാ മൂല്യങ്ങളിലുമുണ്ടാകും.

പുതിയ നോട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പറഞ്ഞു.

അതേസമയം പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുമ്പോള്‍ 5,000 രൂപയോ അതിലധികം മൂല്യമുള്ള നോട്ടുകളെയോ അസാധുവാക്കിയേക്കും എന്നും സൂചനയുണ്ട്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ സാധാരണയായി ഓരോ പത്തോ പതിനഞ്ചോ വര്‍ഷം കൂടുമ്പോഴാണ് പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്നത്. സര്‍ക്കാരിന്റെ അംഗീകാരത്തോടെ പഴയ നോട്ടുകള്‍ അസാധുവാക്കുകയും ചെയ്യാറുണ്ട്.

ഏറ്റവുമൊടുവില്‍ 2008-ല്‍ 5, 50 രൂപയുടെ മൂല്യമുള്ള കറന്‍സി നോട്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പുറത്തിറക്കിയത്. അതിനു ശേഷം ഇപ്പോഴാണ് എല്ലാ മൂല്യങ്ങളിലുമുള്ള കറന്‍സി നോട്ടുകള്‍ പുതുതായി പുറത്തിറക്കാന്‍ പോകുന്നത്.

Tags:    

Similar News