ഐപിഎല്‍ 2024 ലേലം: മിച്ചല്‍ സ്റ്റാര്‍ക്കിന് 24.75 കോടി

  • ഡാരില്‍ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിളിച്ചെടുത്തു
  • 1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം റോവ് മാന്‍ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി
  • ട്രവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിളിച്ചെടുത്തു

Update: 2023-12-19 10:17 GMT

ഐപിഎല്‍ 2024 സീസണിലെ വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്. 24.75 കോടി രൂപയ്ക്ക് ഈ ഓസ്‌ട്രേലിയന്‍ താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

2023 ലോകകപ്പ് ക്രിക്കറ്റ് കിരീടനേട്ടത്തിലേക്ക് ഓസ്‌ട്രേലിയയെ നയിച്ച നായകന്‍ 30-കാരന്‍ പാറ്റ് കമ്മിന്‍സ് ഐപിഎല്‍ 2024 സീസണിലും വിലയേറിയ താരമായി. ഇന്ന് ദുബൈ കൊക്കകോള അരീനയില്‍ നടന്ന ലേലത്തില്‍ 20.5 കോടി രൂപയ്ക്കാണ് പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ന്യൂസിലന്‍ഡിന്റെ ഓള്‍ റൗണ്ടര്‍ ഡാരില്‍ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിളിച്ചെടുത്തു.

ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം ഹര്‍ഷല്‍ പട്ടേലിനാണ്. 11.75 കോടി രൂപയ്ക്കാണ് പേസര്‍ ആയ ഹര്‍ഷല്‍ പട്ടേലിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഹര്‍ഷലിനെ വിളിച്ചെടുക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സും ശ്രമിച്ചിരുന്നു.

ഷാര്‍ദുല്‍ താക്കൂര്‍ (4 കോടി), രചിന്‍ രവീന്ദ്ര (1.80 കോടി രൂപ) എന്നിവരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി.

1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം റോവ് മാന്‍ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഹീറോ ആയ ട്രവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിളിച്ചെടുത്തു.

Tags:    

Similar News