തുടര്‍ച്ചയായി രണ്ടാം സെഷനിലും മുന്നേറി പേടിഎം

  • പൊതുജന താല്‍പര്യം കണക്കിലെടുത്ത് ഫെബ്രുവരി 29 ന് ശേഷം പേടിഎമ്മിനെതിരെ നടപ്പിലാക്കാനിരുന്ന നിയന്ത്രണം ആര്‍ബിഐ മാര്‍ച്ച് 15-ലേക്ക് നീട്ടി
  • കഴിഞ്ഞ ഒരു മാസത്തിനിടെ പേടിഎം ഓഹരിക്ക് നേരിട്ട ഇടിവ് 55 ശതമാനത്തോളമാണ്‌
  • ഫെബ്രുവരി 16ന് പേടിഎം ഓഹരി ബിഎസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തത് 341.50 രൂപയിലാണ്

Update: 2024-02-19 04:37 GMT

പേടിഎമ്മിന് ബാങ്കിംഗ് പങ്കാളിയായി ആക്‌സിസ് ബാങ്ക് സഹകരണം ഉറപ്പിച്ചതോടെ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി ഇന്ന് (ഫെബ്രുവരി 19) തുടര്‍ച്ചയായി രണ്ടാം സെഷനിലും മുന്നേറി. ഫെബ്രുവരി 19 ന് രാവിലെ 9.16ന് എന്‍എസ്ഇയില്‍ 358.35 രൂപയിലാണു വ്യാപാരം നടന്നത്.

ഫെബ്രുവരി 16ന് ഓഹരി അഞ്ച് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ബിഎസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തത് 341.50 രൂപയിലാണ്.

മര്‍ച്ചന്റ് സെറ്റില്‍മെന്റ് തുടരാനായി പേടിഎമ്മിന്റെ നോഡല്‍ അക്കൗണ്ട് ആക്‌സിസ് ബാങ്കിലേക്ക് എസ്‌ക്രോ അക്കൗണ്ട് തുറന്ന് മാറ്റിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതാണു പേടിഎം ഓഹരിയുടെ മുന്നേറ്റത്തിനു കാരണമായത്. അതോടൊപ്പം ഫെബ്രുവരി 29 നു ശേഷം പേടിഎം ഇടപാടുകള്‍ക്ക് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണം അല്‍പ്പം മയപ്പെടുത്തിയതും ഗുണംചെയ്തു.

സമയപരിധി മാര്‍ച്ച് 15 വരെയാണു നീട്ടിയിരിക്കുന്നത്.

ആക്‌സിസ് ബാങ്കുമായി കരാറിലായതോടെ ക്യുആര്‍ കോഡുകള്‍, സൗണ്ട്‌ബോക്‌സ്, കാര്‍ഡ് മെഷീനുകള്‍ എന്നിവ പഴയതു പോലെ പ്രവര്‍ത്തിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

Tags:    

Similar News