ശ്രീലങ്കയില്‍ യുപിഐ പേയ്മെന്റുകള്‍ ആരംഭിച്ച് ഫോണ്‍പേ

  • ബംഗളൂരു ആസ്ഥാനമായുള്ള ഫോണ്‍പേ, ലങ്കാപേയുമായി സഹകരിച്ച് ശ്രീലങ്കയില്‍ ഫോണ്‍പേ യുപിഐ പേയ്മെന്റുകള്‍ ആരംഭിച്ചു
  • ഇടപാടുകള്‍ യുപിഐ, ലങ്കാപേ നാഷണല്‍ പേയ്മെന്റ് നെറ്റ്വര്‍ക്കുകള്‍ വഴി സുഗമമാക്കും
  • കറന്‍സി വിനിമയ നിരക്ക് കാണിക്കുന്ന തുക ഇന്ത്യന്‍ കറന്‍സിയില്‍ ഡെബിറ്റ് ചെയ്യും

Update: 2024-05-17 11:40 GMT

ബംഗളൂരു ആസ്ഥാനമായുള്ള ഫോണ്‍പേ, ലങ്കാപേയുമായി സഹകരിച്ച് ശ്രീലങ്കയില്‍ ഫോണ്‍പേ യുപിഐ പേയ്മെന്റുകള്‍ ആരംഭിച്ചു. ഇത് ദ്വീപ് രാഷ്ട്രത്തില്‍ ഇന്ത്യന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും.

ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ ആപ്പ് ഉപയോക്താക്കള്‍ക്ക് ലങ്കാപേ ക്യുആര്‍ കോഡ് നല്‍കുന്ന വ്യാപാരികളില്‍ ഉടനീളം ഇത്തരത്തില്‍ പേയ്മെന്റുകള്‍ നടത്താമെന്ന് ഈ സഹകരണം അടയാളപ്പെടുത്തുന്ന ഒരു പരിപാടിയില്‍ ഫോണ്‍പേ അറിയിച്ചു.

ഇടപാടുകള്‍ യുപിഐ, ലങ്കാപേ നാഷണല്‍ പേയ്മെന്റ് നെറ്റ്വര്‍ക്കുകള്‍ വഴി സുഗമമാക്കും. പണമെടുക്കാതെയും കറന്‍സി പരിവര്‍ത്തനം കണക്കാക്കാതെയും സുരക്ഷിതവും വേഗത്തിലുള്ളതുമായ പേയ്മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് ലങ്കാ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയും. കറന്‍സി വിനിമയ നിരക്ക് കാണിക്കുന്ന തുക ഇന്ത്യന്‍ കറന്‍സിയില്‍ ഡെബിറ്റ് ചെയ്യും.

ലോഞ്ച് ചടങ്ങില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സന്തോഷ് ഝാ, ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പി. നന്ദലാല്‍ വീരസിംഗ, ബാങ്കിംഗ് മേഖലയിലെ എക്സിക്യൂട്ടീവുകള്‍, പേയ്മെന്റ് സിസ്റ്റം പ്രൊവൈഡര്‍മാര്‍, ബിസിനസ് അസോസിയേഷനുകള്‍ എന്നിവരും പങ്കെടുത്തു.

Tags:    

Similar News