എഡ്‌ടെക് സ്ഥാപനം ഫിസിക്‌സ് വാല 120 ജീവനക്കാരെ പിരിച്ചുവിട്ടു

12,000-ഓളം ജീവനക്കാരാണു കമ്പനിയിലുള്ളത്

Update: 2023-11-20 11:49 GMT

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ഫിസിക്‌സ് വാല 120 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. പ്രകടനം വിലയിരുത്തിയതിനു ശേഷമാണു 120 ജീവനക്കാരെ പിരിച്ചുവിട്ടത്.

12,000-ഓളം ജീവനക്കാരാണു കമ്പനിയിലുള്ളത്.

ഇന്ത്യയിലെ ഏക ലാഭകരമായ എഡ്‌ടെക് സ്ഥാപനമായ കമ്പനിയില്‍ പിരിച്ചുവിടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് ആദ്യമാണ്.

നടപടി ചെലവ് ചുരുക്കലിന്റെ ഭാഗമല്ലെന്നും പെര്‍ഫോമന്‍സ് റിവ്യുവിനു ശേഷമാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നും കമ്പനി പറഞ്ഞു.

വെസ്റ്റ് ബ്രിഡ്ജ് ക്യാപിറ്റല്‍, ജിഎസ് വി വെഞ്ചേഴ്‌സ് തുടങ്ങിയവരില്‍ നിന്നും 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചിട്ടുള്ള സ്ഥാപനമാണു ഫിസിക്‌സ് വാല.

യൂണികോണ്‍ സ്ഥാനം കൈവരിച്ച എഡ്‌ടെക് സ്ഥാപനമാണ് ഫിസിക്‌സ് വാല.

2020-ല്‍ യുട്യൂബില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്തിരുന്ന അലഖ് പാണ്ഡെയും പ്രതീക് മഹേശ്വരിയുമാണു ഫിസിക്‌സ് വാല സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കമ്പനിയുടെ മൂല്യം 1.1 ബില്യന്‍ ഡോളറായിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 780 കോടി രൂപയായിരുന്നു. 2021-22-ല്‍ ഇത് 233 കോടി രൂപയായിരുന്നു.

Tags:    

Similar News