പഹല്‍ഗാം: സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി

  • തലസ്ഥാനത്ത് ഉന്നതല യോഗങ്ങള്‍
  • കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

Update: 2025-04-23 03:55 GMT

കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെല്‍ഹിയില്‍ തിരിച്ചെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും യോഗത്തില്‍ പങ്കെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചൊവ്വാഴ്ച തെക്കന്‍ കശ്മീരിലെ പഹല്‍ഗാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ യുഎഇ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് വിദേശികളും രണ്ട് തദ്ദേശവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി സിസിഎസ് യോഗം നടത്തും.

ജമ്മു കശ്മീരില്‍ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നില്‍, വിനോദസഞ്ചാരികളുടെ ഒരു സംഘത്തിന് നേരെ ലഷ്‌കര്‍ ബന്ധമുള്ള ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ മരിച്ചവരുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ക്രൂരമായ ആക്രമണത്തിന് ശേഷം ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ലോക നേതാക്കളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരും ഉള്‍പ്പെടുന്നു. 

Tags:    

Similar News