പ്രാക്റ്റീസിംഗ് എക്കൗണ്ടന്‍റുകള്‍ക്ക് ഇനി പിഎംഎല്‍എ ബാധകം
- ക്ലയന്‍റുകളുടെ ആസ്തി കൈകാര്യം ചെയ്താല്‍ റിപ്പോർട്ടിംഗ് എന്‍റിറ്റിയാകും
- ഇടപാടുകള്‍ക്ക് മുമ്പ് കെവൈസി പ്രക്രിയ
- പാലനം ശ്രമകരമാകുമെന്ന് പ്രതികരണങ്ങള്‍
പ്രാക്ടീസ് അക്കൗണ്ടന്‍റുമാര്‍ക്ക് മേലുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കി. അവരുടെ "സാമ്പത്തിക ഇടപാടുകൾ" കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിൽ കൊണ്ടുവന്നുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ക്ലയന്റ് സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും നടത്തിപ്പും കൈകാര്യം ചെയ്യലും., ബിസിനസ് സ്ഥാപനങ്ങൾ വാങ്ങലും വിൽക്കലും പോലുള്ള ഇടപാടുകള്‍ ഇനി പിഎംഎൽഎക്ക് വിധേയമാകും.
പുതിയ നിയമം അനുസരിച്ച്, ഇത്തരം ഇടപാടുകൾ നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാർ, കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റുമാർ എന്നിവര്‍ അവരുടെ ക്ലയന്റുകൾക്ക് വേണ്ടി ജോലി ആരംഭിക്കുന്നതിന് മുമ്പ് 'നിങ്ങളുടെ കമ്പനിയെ അറിയുക (കെവൈസി)' പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.
ഇത് സൂചിപ്പിക്കുന്നത് അക്കൗണ്ടന്റുമാർ അവരുടെ ക്ലയന്റുകളുടെ പണം കൈകാര്യം ചെയ്യുകയാണെങ്കിൽ അവരെ റിപ്പോര്‍ട്ടിംഗ് എന്‍റിറ്റികളായി കണക്കാക്കും എന്നാണ്.
പിഎംഎൽഎയ്ക്ക് കീഴിൽ, എല്ലാ റിപ്പോർട്ടിംഗ് എന്റിറ്റിയും എല്ലാ ഇടപാടുകളുടെയും റെക്കോർഡ് സൂക്ഷിക്കുകയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുകൾക്ക് (എഫ്ഐയു) നൽകുകയും വേണം. ഇടപാടുകാരുടെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്നതിനായി വഞ്ചനാപരമായ നടപടികൾ അക്കൗണ്ടന്റുമാർ നടത്തുന്നതിനെ തടയാനാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
അക്കൗണ്ടന്റുമാർ തങ്ങളുടെ ഇടപാടുകാരുടെ ഉടമസ്ഥാവകാശവും സാമ്പത്തിക സ്ഥിതിയും അവരുടെ ഫണ്ട് സ്രോതസ്സുകളും ഉൾപ്പെടെ പരിശോധിക്കണമെന്നും ഇടപാട് നടത്തുന്നതിന് പിന്നിലെ ഉദ്ദേശ്യം രേഖപ്പെടുത്താന്‍ നടപടിയെടുക്കണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
ഏതെങ്കിലും സ്ഥാവര വസ്തു വാങ്ങുന്നതും വിൽക്കുന്നതും ,പരിമിതമായ ബാധ്യത പങ്കാളിത്തം, ക്ലയന്റിന്‍റെ പണമോ സെക്യൂരിറ്റികളോ അല്ലെങ്കിൽ മറ്റ് ആസ്തികളോ കൈകാര്യം ചെയ്യുന്നത്, കമ്പനികൾ സൃഷ്ടിക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ മാനേജുചെയ്യുന്നതിനോ ഉള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത് എന്നിവയെല്ലാം പിഎംഎൽഎയുടെ പരിധിയിൽ വരും. ഒരു ഇടപാടുകാരന്റെ ഇടപാട് സംശയാസ്പദമായോ കുറ്റകൃത്യത്തിന്റെ ഭാഗമായോ കാണപ്പെടുന്ന സാഹചര്യത്തിൽ, റിപ്പോർട്ടിംഗ് സ്ഥാപനം ഭാവിയിലെ ബിസിനസ് ബന്ധങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും നിയമം അനുശാസിക്കുന്നു.
നിർഭാഗ്യകരമായ ചില സംഭവങ്ങളുടെ ഫലമായുണ്ടായ ഈ നിയന്ത്രണ സംവിധാനം പാലിക്കുന്നത് ശ്രമകരമാകുമെന്നാണ് പ്രാക്റ്റീസിംഗ് അക്കൗണ്ടന്‍റുമാര്‍ പ്രതികരിക്കുന്നത്. പിഎംഎല്‍എ ചട്ടങ്ങള്‍ വളരേ കര്‍ക്കശമാണ്. അക്കൗണ്ടന്‍റുകള്‍ ഇപ്പോള്‍ തന്നെ നിരവധി നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
