പര്‍പ്പിള്‍ലൈന്‍ നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും

  • 42 കിലോമീറ്റര്‍ പാതയാണ് പര്‍പ്പിള്‍ ലൈന്‍
  • ഈലൈനില്‍ 37 സ്റ്റേഷനുകളാണ് ഉള്ളത്

Update: 2023-10-06 05:11 GMT

കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരുവിലെ പര്‍പ്പിള്‍ ലൈന്‍ മെട്രോ ശനിയാഴ്ച (ഒക്ടോബര്‍ 7) പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. ഉദ്ഘാടനം ഇന്ന് നടത്തിയശേഷം നാളെ (ശനി) പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 

കൃഷ്ണരാജപുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ട എന്നിവ തുറക്കുന്നതോടെ പര്‍പ്പിള്‍ ലൈന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുകയാണ്. 42.5 കിലോമീറ്റര്‍ നീളമുള്ള പര്‍പ്പിള്‍ പാതയാണ് ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈന്‍.

കൃഷ്ണരാജപുരം മുതല്‍ വൈറ്റ്ഫീല്‍ഡ് (കടുഗോഡി) വരെയുള്ള ബാംഗ്ലൂര്‍ മെട്രോ പര്‍പ്പിള്‍ ലൈന്‍ മാര്‍ച്ച് 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

29 എലവേറ്റഡ് സ്റ്റേഷനുകളും 5 ഭൂഗര്‍ഭ സ്റ്റേഷനുകളും ഒരു അറ്റ്-ഗ്രേഡ് സ്റ്റേഷനും ഉള്ളതാണ് പര്‍പ്പിള്‍ ലൈന്‍. ബെംഗളൂരുവിലെ പര്‍പ്പിള്‍ ലൈനില്‍ 37 സ്റ്റേഷനുകളുണ്ടാകും.

വൈറ്റ്ഫീല്‍ഡ് (കടുഗോഡി), ഹോപ്ഫാം ചന്നസാന്ദ്ര, കടുഗോഡി ട്രീ പാര്‍ക്ക്, പട്ടന്തുരു അഗ്രഹാര, ശ്രീ സത്യസായി ഹോസ്പിറ്റല്‍, നല്ലൂര്‍ഹള്ളി, കുന്ദലഹള്ളി എന്നിവിടങ്ങളില്‍ മെട്രോയ്ക്ക് സ്‌റ്റോപ്പുണ്ടാകും. സിംഗയ്യനപാളയ, കൃഷ്ണരാജപുരം (കെ.ആര്‍. വി.ഗനഹ്അല്ലി, റോഡ്, ബെന്നിവെഗനഹ്അല്ലി, റോഡ്), ഇന്ദിരാനഗര്‍, ഹലാസുരു, ട്രിനിറ്റി, എംജി റോഡ്, കബ്ബണ്‍ പാര്‍ക്ക്, വിധാന്‍ സൗധ, സര്‍ എം. വിശ്വേശ്വരയ്യ സ്റ്റേഷന്‍, നാദപ്രഭു കെംപെഗൗഡ സ്റ്റേഷന്‍, സിറ്റി റെയില്‍വേ സ്റ്റേഷന്‍, വിജയനഗര്‍, മൈസൂര്‍ റോഡ് എന്നിസ്ഥലങ്ങളെയും പര്‍പ്പിള്‍ ലൈന്‍ കൂട്ടിയിണക്കുന്നു. കെങ്കേരി, ചല്ലഘട്ട ലൈന്‍ ഇതില്‍ ഇതില്‍ പ്രധാനമാണ്.

Tags:    

Similar News