പേടിഎമ്മിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്

  • നിക്ഷേപകരുടെ സംരക്ഷണം ആര്‍ബിഐ ഉറപ്പാക്കും
  • വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപകനും സിഇഒയും
  • ഫെബ്രുവരി 29-നാണു സമയപരിധി നിശ്ചയിച്ചിരിക്കുന്നത്

Update: 2024-02-03 05:23 GMT

നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കിയതിനു ശേഷം പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തന ലൈസന്‍സ് അടുത്ത മാസം ആദ്യം തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദാക്കിയേക്കുമെന്നു സൂചന.

ദേശീയ മാധ്യമമായ ' മണി കണ്‍ട്രോള്‍ ' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2024 ഫെബ്രുവരി 29 ന് ശേഷം പുതിയ പേടിഎം വാലറ്റ് തുറക്കാനാവില്ലെന്നും, ഫാസ്ടാഗുകള്‍, മണി ട്രാന്‍സ്ഫര്‍, ക്രെഡിറ്റ് ഇടപാട് എന്നിവ അനുവദിക്കില്ലെന്നുമാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി 29-നാണു പേടിഎമ്മിനു സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനു ശേഷമായിരിക്കും ആര്‍ബിഐ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.

നിക്ഷേപം സ്വീകരിക്കാന്‍ അനുവാദമുള്ള ബാങ്ക് ആയിട്ടാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. അതേസമയം വായ്പ നല്‍കാന്‍ അനുവാദമില്ല.

വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപകനും സിഇഒയും. ഇദ്ദേഹത്തിന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ 51 ശതമാനം ഓഹരിയുണ്ട്.

ബാക്കിയുള്ളത് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിനാണ്. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്.

Similar News