റിയല്‍ എസ്റ്റേറ്റ്: കേരള സാധ്യതകള്‍ ക്രെഡായ് ചർച്ച ചെയ്യും

  • സമ്മേളനം നവംബർ 2-ന് രാവിലെ 10.30-ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉൽഘടനം ചെയ്യും.

Update: 2023-11-01 11:04 GMT

കൊച്ചി: ഇന്ത്യയിലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ സംഘടനയായ ക്രെഡായിയുടെ (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ) സംസ്ഥാന ചാപ്റ്ററായ ക്രെഡായി കേരള, ബിൽഡേഴ്‌സ് ഫ്രറ്റേണിറ്റിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഏഴാം പതിപ്പ്  നവംബർ  രണ്ട്, മൂന്ന് തീയതികളില്‍ കളമശ്ശേരി ചക്കോളാസ് പവലിയൻ ഇവന്റ് സെന്ററിൽ  നടക്കും.

സമ്മേളനം നവംബർ 2-ന് രാവിലെ 10.30-ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉൽഘടനം ചെയ്യും. ശേഷം ക്രെഡായ് തയ്യാറാക്കിയ  വൈറ്റ് പേപ്പർ പുറത്തു വിടും. തുടർന്ന് സ്ട്രാറ്റജിക് കൺസള്‍ട്ടിംഗിന്റെ എംഡിയായ ഖുർഷിദ് ഗാന്ധിയുടെ നേതൃത്വത്തിൽ നയങ്ങളും അടിസ്ഥനസൗകര്യം എന്ന വിഷയത്തിൽ ചർച്ച നടക്കും. ഖുർഷിദ് ഗാന്ധിയുടെ നേതൃത്വത്തിൽ തന്നെ ഉച്ചക്ക് 12:40 മുതൽ "അൺലോക്കിങ് കേരളാസ് പൊട്ടൻഷ്യൽ" എന്ന വിഷയത്തിലും ചർച്ച തുടരും.

ഉച്ചകഴിഞ്ഞ് മൂന്നുമണിയുടെ "സ്കൈ സ്ക്രാപ്പേഴസ് " എന്ന വിഷയത്തിൽ കുന്നേൽ എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്ടര്സിന്റെ ചെയർമാനും എംഡിയുമായ എംവി ആന്റണിയുടെ നേതൃത്വത്തിൽ ചർച്ച നടക്കും. വൈകിട്ട് 4:30 യോടെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളെ കേന്ദ്രികരിച്ച് നടക്കുന്ന ചർച്ച വിഎസ് ശ്രീധർ നയിക്കും. ലീസിങ് ഏജൻസിയുടെ എംഡിയായ അലോക് കുമാർ ഗുപ്ത നയിക്കുന്ന സെഷനിൽ, റിയൽ എസ്റ്റേറ്റ് മേഖലയിലെ കൃത്രിമ ബുദ്ധിയുടെ സാന്നിധ്യത്തെപ്പറ്റി ചർച്ച ചെയ്യും.

നവംബർ 3-ന് ക്രെഡായ് അംഗങ്ങളുടെ ചർച്ച നടക്കും. വനിതാവിഭാഗവും യുവജന വിഭാഗവും പ്രത്യേക ചർച്ചകളും നടത്തുന്നുണ്ട്. തുടർന്ന് ഫ്യുച്ചർ ഓഫ് വർക്ക് പ്ലെയ്സ്, എന്ന വിഷയത്തിൽ ഗൗതം സറഫ്  പ്രബന്ധം അവതരിപ്പിക്കും. 

Tags:    

Similar News