ലോകത്തിലെ വലിയ മൊബൈല്‍ ഓപ്പറേറ്ററായി ജിയോ; മറികടന്നത് ചൈന മൊബൈലിനെ

  • ജിയോ നെറ്റ് വര്‍ക്കിലെ മൊത്തം ഡാറ്റാ ട്രാഫിക് 40.9 എക്‌സാബൈറ്റിലെത്തി
  • 2024 മാര്‍ച്ച് വരെ ജിയോയ്ക്ക് 481.8 ദശലക്ഷം വരിക്കാരുണ്ട്
  • ജിയോയുടെ 28 ശതമാനം ഡാറ്റാ ട്രാഫിക്കും 5ജി വരിക്കാരില്‍ നിന്നാണ് ഉണ്ടായത്

Update: 2024-04-23 11:18 GMT

ഇന്ത്യയിലെ ടെലികോം ഭീമനായ റിലയന്‍സ് ജിയോ, ഡാറ്റാ ട്രാഫിക്കിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായി മാറി. ചൈന മൊബൈലിനെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്.

ജിയോ നെറ്റ് വര്‍ക്കിലെ മൊത്തം ഡാറ്റാ ട്രാഫിക് 40.9 എക്‌സാബൈറ്റിലെത്തി. ഇക്കാര്യത്തില്‍ 35.2 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണു കൈവരിച്ചത്.

5ജി, ഹോം സര്‍വീസസ് എന്നിവയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. ജിയോയുടെ 28 ശതമാനം ഡാറ്റാ ട്രാഫിക്കും 5ജി വരിക്കാരില്‍ നിന്നാണ് ഉണ്ടായത്.

ത്രൈമാസ ഫലങ്ങള്‍ ഏപ്രില്‍ 22 ന് പ്രഖ്യാപിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ റിലയന്‍സ് ജിയോ അറിയിച്ചത്.

2024 മാര്‍ച്ച് വരെ ജിയോയ്ക്ക് 481.8 ദശലക്ഷം വരിക്കാരുണ്ട്.

അതില്‍ 108 ദശലക്ഷം വരിക്കാര്‍ ജിയോയുടെ ട്രൂ 5ജി സ്റ്റാന്‍ഡലോണ്‍ ശൃംഖലയിലാണ്.

Tags:    

Similar News