വില്‍പ്പനയില്‍ എഫ്എംസിജി ഭീമന്മാരെ മറികടന്ന് റിലയന്‍സ് റീട്ടെയില്‍

  • റിലയന്‍സ് റീട്ടെയിലിന്റെ മൂല്യമായി കണക്കാക്കുന്നത് 110 ബില്യന്‍ ഡോളറാണ്
  • ഇഷ അംബാനിയാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍
  • പലചരക്ക്, ഇലക്ട്രോണിക്‌സ് സ്റ്റോറുകള്‍, ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ റീട്ടെയില്‍ വില്‍പ്പന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് റിലയന്‍സ് റീട്ടെയില്‍

Update: 2024-04-27 05:32 GMT

റിലയന്‍സ് റീട്ടെയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയില്‍ 3 ലക്ഷം കോടി രൂപ കൈവരിച്ചു.

ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനികളായ ഐടിസി, എച്ച്‌യുഎല്‍, നെസ്‌ലെ, ടാറ്റ കണ്‍സ്യൂമര്‍, ഗോദ്‌റെജ്, ഡിമാര്‍ട്ട്, ബ്രിട്ടാനിയ എന്നിവരുടെ വില്‍പ്പനയേക്കാള്‍ കൂടുതലാണ് റിലയന്‍സ് റീട്ടെയില്‍ കൈവരിച്ചത്.

നിരവധി ബ്രോക്കറേജുകള്‍ റിലയന്‍സ് റീട്ടെയിലിന്റെ മൂല്യമായി കണക്കാക്കുന്നത് 110 ബില്യന്‍ ഡോളറാണ്. ഇത് എഫ്എംസിജി ഭീമന്മാരായ ഐടിസി, എച്ച്‌യുഎല്‍ എന്നിവരുടെ മൂല്യത്തെക്കാള്‍ ഉയരത്തിലുള്ളതാണ്.

ഐടിസിയുടെ വിപണിമൂല്യമായി കണക്കാക്കുന്നത് 66 ബില്യന്‍ ഡോളറാണ്. എച്ച്‌യുഎല്ലിന്റേത് 62 ബില്യന്‍ ഡോളറും.

പലചരക്ക്, ഇലക്ട്രോണിക്‌സ് സ്റ്റോറുകള്‍, ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന റീട്ടെയില്‍ വില്‍പ്പന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് റിലയന്‍സ് റീട്ടെയില്‍.

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 18,836 സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയിലിനുള്ളത്. 304 ദശലക്ഷം കസ്റ്റമര്‍ ബേസ് ഉണ്ടെന്നും കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍.

Tags:    

Similar News