കാല്‍മുട്ട് ശസ്ത്രക്രിയ:വിപ്ലവം സൃഷ്ടിച്ച് അവന്റ് ഓര്‍ത്തോപീഡിക്‌സ് സമ്മിറ്റ്

അവന്റ് ഓര്‍ത്തോപീഡിക്സ് സ്‌ട്രൈഡ് 2025 സാങ്കേതിക സെഷന്‍ കൊച്ചിയില്‍

Update: 2025-03-24 06:43 GMT

കൊച്ചിയില്‍ നടന്ന അവന്റ് ഓര്‍ത്തോപീഡിക്‌സ് കോണ്‍ഫറന്‍സില്‍ ആര്‍ത്രെക്‌സ് സിനര്‍ജി വിഷന്‍ സംവിധാനം അവതരിപ്പിക്കുന്നു

ഓര്‍ത്തോപീഡിക് സാങ്കേതികവിദ്യയില്‍ നൂതനാശയങ്ങളുമായി അവന്റ് ഓര്‍ത്തോപീഡിക്സ് സ്‌ട്രൈഡ് 2025 എന്ന പേരില്‍ കൊച്ചിയില്‍ രണ്ട് ദിവസത്തെ സാങ്കേതിക സെഷന്‍ സംഘടിപ്പിച്ചു. ഡാ. ജോര്‍ജ് ജേക്കബ്, ഡോ. ജേക്കബ് വര്‍ഗീസ്, ഡോ. വിനയ് ചാക്കോ, ഡോ. എബിന്റഹ്‌മാന്‍, ഡോ. ജൂലിയോചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെഷന്‍.

കാല്‍മുട്ട് ശാസ്ത്രക്രിയയിലും നടപടിക്രമങ്ങളും വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ സമ്മേളനത്തില്‍ ചര്‍ച്ച വിഷയമായി. ആഗോള വിദഗ്ധരും ഇന്ത്യയിലെ 200 ലേറെ ഓര്‍ത്തോപീഡിക് സര്‍ജന്മാരും പരിപാടിയില്‍ പങ്കെടുത്തു.

അവന്റ് ഓര്‍ത്തോപീഡിക്‌സ് സ്ഥാപകരായ ഡോ. ജോര്‍ജ് ജേക്കബ്, ഡോ. ജേക്കബ് വര്‍ഗീസ്, ഡോ. ബ്രെറ്റ്ഫ്രിറ്റ്ഷ് (ഓസ്‌ട്രേലിയ), ഡോ. ഗിയാന്‍ സാല്‍സ്മാന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡോ. നോറിമാസ നകാമുറ, ഡോ. കസുനോരി ഷിമോമുറ (ജപ്പാന്‍) എന്നിവരുടെ സാങ്കേതിക പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ എന്നിവ സമ്മിറ്റിന്റെ ഭാഗമായിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച ആര്‍ത്രെക്‌സ് സിനെര്‍ജി വിഷന്‍ 4 കെ എച്ച് ഡി ആര്‍ സംവിധാനത്തിന്റെ സാങ്കേതിക മേന്മയും ഡെമോയും സെമിനാറില്‍ വിശദീകരിച്ചു. 

Tags:    

Similar News